ഉത്തമ സന്തതി പിറക്കാന്‍

Friday May 22nd, 2020

Healthy babyശുഭ മുഹൂര്‍ത്തത്തില്‍ ദമ്പതിമാര്‍ക്ക് ഉത്തമ സന്താനത്തിനു ജന്മം നല്‍കാം. നവദമ്പതിമാര്‍ക്ക് വിവാഹമുഹൂര്‍ത്തം കുറിക്കുന്നതോടൊപ്പം ശാന്തി മുഹൂര്‍ത്തവും കണ്ടെത്താം. ദമ്പതിമാര്‍ സന്താന മുഹൂര്‍ത്തം നോക്കി കുഞ്ഞുങ്ങള്‍ക്കു ജന്മം കൊടുത്താല്‍ അവര്‍ മാതാപിതാക്കന്മാര്‍ക്കും സമൂഹത്തിനും നന്മ ചെയ്യുന്നവരായി ഭവിക്കും. കാരണം നല്ല ആത്മാക്കളുടെ പുനര്‍ ജന്മമായിരിക്കും അപ്രകാരം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്. ഒരു കുഞ്ഞു വേണമെന്ന ആഗ്രഹത്തോടെ ദമ്പതിമാര്‍ സന്താന പ്രാപ്തിക്കായി ശ്രമിക്കേണ്ടതാണ്. പ്രത്യേകിച്ച് സ്ത്രീയ്ക്ക് ആര്‍ത്തവശുദ്ധിയും മാനസിക സന്തോഷവും അനിവാര്യമാണ്. ദമ്പതിമാര്‍ പുണ്യ തീര്‍ത്ഥങ്ങളില്‍ കുളിച്ചു ശരീര ശുദ്ധി വരുത്തുന്നത് കൂടുതല്‍ ഗുണപ്രദമായിരിക്കും.

സ്ത്രീയുടേയും പുരുഷന്റേയും അഷ്ടമ രാശിക്കൂറ് വര്‍ജിക്കേണ്ടതാണ്. പൂര്‍ണ നക്ഷത്രങ്ങളായ അശ്വതി, ഭരണി, രോഹിണി, തിരുവാതിര, പൂയം, ആയില്യം, മകം, പൂരം, അത്തം, ചോതി, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, തിരുവോണം , ചതയം, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങള്‍ വരുന്ന ദിവസം സന്താനപ്രാപ്തിക്ക് ഉത്തമമാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം