പെണ്‍കുട്ടിയുടെ ആഹ്മഹത്യ; കാമുകനെ തട്ടിക്കൊൊണ്ടുപോയി കയ്യൊടിച്ച് ചതുപ്പില്‍ തള്ളി

Saturday May 24th, 2014
2

Kidnapp Attackingശാസ്താംകോട്ട: പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണം കാമുകനാണെന്നാരോപിച്ച് കാമുകനായിരുന്ന യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി. കാറിലിട്ട് ക്രുരമായി മര്‍ദ്ദിച്ച് കൈ തല്ലിയൊടിച്ച ശേഷം കൊല്ലം മുളവനയ്ക്ക് സമീപം വയലിനോടുചേര്‍ന്ന ചതുപ്പില്‍ ഉപേക്ഷിച്ചു. വടക്കന്‍ മൈനാഗപ്പള്ളി ഹരിഭവനത്തില്‍ ജയകൃഷ്ണനാണ് അക്രമത്തനിരയായത്.
സംഭവത്തെപ്പറ്റി ശാസ്താംകോട്ട പോലീസ് പറയുന്നത്:
കഴിഞ്ഞ 11 ന് തെക്കന്‍ മൈനാഗപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി വിവാഹം നടക്കാത്ത നിരാശയില്‍ ആത്മഹത്യ ചെയ്തിരുന്നു. പെണ്‍കുട്ടിയും ജയകൃഷ്ണനും പ്രണയത്തിലായിരുന്നെന്നും ഇയാള്‍ വിവാഹം കഴിക്കാത്തതില്‍ മനം നൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും അന്നേ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ തനിക്ക് പെണ്‍കുട്ടിയുമായി മുമ്പ് സ്‌നേഹ ബന്ധമുണ്ടായിരുന്നെന്നും കുറച്ചുനാളുകളായി യാതൊരു അടുപ്പവുമില്ലെന്നും ജയകൃഷ്ണനും അറിയിച്ചിരുന്നു.

ഇതെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി കാറിലെത്തിയ സംഘം ജയകൃഷ്ണനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അനി, അജി, അനില്‍ എന്നിവര്‍ ഉള്‍പ്പെടുന്ന, പെണ്‍കുട്ടികളുടെ ബന്ധുക്കളാണ് തട്ടിക്കൊണ്ടുപോയത്. വാഹനത്തില്‍വച്ച് വായമൂടി ക്രൂരമായി മര്‍ദ്ദിച്ചു. കൈ ഒടിച്ചു. മര്‍ദ്ദനം തുടര്‍ന്ന സംഘം ജയകൃഷ്ണന്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ചതുപ്പില്‍ തള്ളുകയായിരുന്നു. ചതുപ്പില്‍നിന്ന് നാട്ടുകാരാണ് രക്ഷിച്ച് ആസ്പത്രിയിലാക്കിയത്. വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തു. ജയകൃഷ്ണന്‍ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. കൊലപാതകശ്രമത്തിനും ദളിത് യുവാവിനെ പീഡിപ്പിച്ചതിനും കേസെടുത്തിട്ടുണ്ടെന്നും തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങിയെന്നും ശാസ്താംകോട്ട എസ്.ഐ. ബി.കെ.സുനില്‍കൃഷ്ണന്‍ അറിയിച്ചു.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം