പെണ്‍കുട്ടികളും പിതാവും അക്രമത്തിനിരയായ സംഭവം; പ്രതികളെ ന്യായീകരിച്ച് സി.പി.എം

Wednesday May 13th, 2020

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ പെണ്‍കുട്ടികളും പിതാവും സിപിഎം പ്രവര്‍ത്തകരുടെ അതിക്രമത്തിനിരയായ സംഭവത്തില്‍ പ്രതികളെ ന്യായീകരിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ രംഗത്ത്. പെണ്‍കുട്ടിയുടെ അച്ഛനെതിരെയും കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികളെ അങ്ങോട്ടുപോയി ആക്രമിക്കുകയായിരുന്നു എന്നും ഗഗാറിന്‍ ആരോപിച്ചു. പെണ്‍കുട്ടികള്‍ ആദ്യമേ പരാതി നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നത്. അന്വേഷണ ഉദ്യോ?ഗസ്ഥന് സിപിഎം വിരോധമുണ്ട്. തെറ്റ് ചെയ്‌തെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി പ്രതികളെ സംരക്ഷിക്കില്ലെന്നും ഗഗാറിന്‍ പറഞ്ഞു.

മാനന്തവാടി മുതിരേരിയില്‍ കുളിക്കടവില്‍വച്ച് സിപിഎം പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ അധിക്ഷേപിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും, ഇത് ചോദ്യം ചെയ്ത പിതാവിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീടിനടുത്തെ പുഴയില്‍ കുളിക്കാനിറങ്ങിയ മകളെയും കൂട്ടുകാരിയെയും അപമാനിക്കുകയും മൊബൈലില്‍ ദൃശ്യങ്ങളെടുത്തതും ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു പിതാവിന് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇയാളെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലോക്ക് ഡൗണായതിനാല്‍ വീട്ടില്‍ വിശ്രമിക്കാനായിരുന്നു നിര്‍ദേശം. സംഭവം നടന്നതിന്റെ പിറ്റേന്ന് പൊലീസെത്തി മൊഴിയെടുത്തു. വീണ്ടും ഒരുദിവസത്തിന് ശേഷമാണ് പെണ്‍കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസാണ് സംഭവം വാര്‍ത്തയാക്കിയത്. സംഭവത്തില്‍ മാനന്തവാടി പൊലീസ് അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതികളെല്ലാം ഒളിവിലാണ്. എന്നാല്‍, പ്രതികളെ സംരക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന് കുടുംബം ആരോപിച്ചു.

അതെ സമയം, സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനും, സംഘം ചേര്‍ന്നുള്ള ആക്രണത്തിനും പ്രതികള്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും മാനന്തവാടി പൊലീസ് പ്രതികരിച്ചു. അഞ്ച് പേര്‍ക്കുമെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്നും പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നെന്നും മാനന്തവാടി പൊലീസ് പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊവിഡ് കാലത്ത് ഇത്തരം സംഭവങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നു അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. കുടുംബത്തിന് കമ്മീഷന്റെ പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രതികളെ ഉടനടി പിടികൂടാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംസി ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം