വേങ്ങരയില്‍ യു.ഡി.എഫിനെതിരെ പൊതുസ്ഥാനാര്‍ത്ഥി

മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം പാതിവഴിയില്‍ എം.പി സ്ഥാനം ഉപേക്ഷിച്ച് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് വേങ്ങരയില്‍ പൊതു സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. ഇതു സംബന്ധിച്ച് സി.പി.എം ജില്ലാ കമ്മിറ്റിയും ചര്‍ച്ച ചെയ്തതായാണ് വിവരം.

By election desk|Tuesday March 2nd, 2021
കെ പി സബാഹ്

വേങ്ങര: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരെ വേങ്ങരയില്‍ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ചര്‍ച്ചകള്‍ സജീവമായി. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം പാതിവഴിയില്‍ എം.പി സ്ഥാനം ഉപേക്ഷിച്ച് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് വേങ്ങരയില്‍ പൊതു സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. ഇതു സംബന്ധിച്ച് സി.പി.എം ജില്ലാ കമ്മിറ്റിയും ചര്‍ച്ച ചെയ്തതായാണ് വിവരം. ചെറുകക്ഷികളും ഇതെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ചതായും സൂചനയുണ്ട്. മണ്ഡലത്തില്‍ നിന്നു തന്നെയുള്ള പൊതുസമ്മതനെ നിര്‍ത്താനുള്ള നീക്കമാണ് നടക്കുന്നത്. കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളില്‍ മറ്റ് പലയിടത്തും പരീക്ഷിച്ച് വിജയിച്ച തന്ത്രം വേങ്ങരയിലും പരീക്ഷിക്കാനാണ് ഇടത് കേന്ദ്രങ്ങളുടെ നീക്കം.

ഇതിനായി സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഉപാധ്യക്ഷനും വേങ്ങരയിലെ പ്രമുഖ വ്യാപാരിയുമായ കുണ്ടുപുഴക്കല്‍ സബാഹിനെ നിര്‍ദേശിച്ചതായും ശ്രതിയുണ്ട്. ഇക്കാര്യത്തില്‍ ഇടത് മുന്നണി ജില്ലാ നേതൃത്വം പച്ചക്കൊടി കാണിച്ചതായാണ് വിവരം. മുസ്ലിംലീഗ് സഹയാത്രികനായിരുന്ന സബാഹ് മല്‍സരിക്കുന്നതില്‍ ലീഗിലെ ഒരു വിഭാഗത്തിനും താല്‍പര്യമുണ്ടെന്നാണറിയുന്നത്. ഇക്കാര്യം സംബന്ധിച്ച് സബാഹുമായി ഇടത് മുന്നണി പ്രാദേശിക നേതൃത്വം ചര്‍ച്ച നടത്തിയിരുന്നുവത്രെ. ഇതിനു പുറമെ മല്‍സരിക്കണമെന്നാവശ്യവുമായി പല പ്രമുഖരും സബാഹിനെ സമീപിച്ചതായും വിവരമുണ്ട്. മല്‍സരിക്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചവരോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നതത്രെ. അതെ സമയം, വേങ്ങരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്നത് സംബന്ധിച്ച് ചര്‍ച്ചകളും സജീവമായിട്ടുണ്ട്. മുന്‍ എം.പി പി കെ കുഞ്ഞാലിക്കുട്ടിയെ കളത്തിലിറക്കണമെന്നാണ് ലീഗിലെ ഒരുവിഭാഗത്തിന്റെ ആവശ്യം. കുഞ്ഞാലിക്കുട്ടിക്കും താല്‍പര്യം വേങ്ങരയാണെന്നാണറിയുന്നത്. എന്നാല്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മല്‍സരിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. പി കെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തേക്കോ മങ്കടയിലേക്കോ മാറ്റണമെന്ന ആവശ്യവും ഇക്കൂട്ടര്‍ ഉന്നയിക്കുന്നുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം