സ്‌കൂള്‍ ഡയറക്ടറും അധ്യാപകരും ചേര്‍ന്ന് 18കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

Tuesday September 19th, 2017
2

സിക്കാര്‍: രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ 18കാരിയെ സ്‌കൂള്‍ ഡയറക്ടറും അധ്യാപകനും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ്. സ്‌പെഷല്‍ ക്ലാസുണ്ടെന്ന വ്യാജേന പെണ്‍കുട്ടിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി പിന്നീട് ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഷഹാപുര ടൗണിലെ ഒരു ക്ലിനിക്കില്‍ ഇവര്‍ തന്നെ കൊണ്ടുപോയി ഗര്‍ഭഛിദ്രം നടത്തിയതായും സര്‍ക്ക്ള്‍ ഓഫിസര്‍ കുശാല്‍ സിങ് അറിയിച്ചു.

അബോധാവസ്ഥയിലായ പെണ്‍കുട്ടി ഇപ്പോള്‍ ജെയ്പൂരിലെ ആശുപത്രിയിലാണ്. സംഭവത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍ ജഗദീഷ് യാദവ്, അധ്യാപകന്‍ ജഗത് സിങ് എന്നിവരെ അറസ്റ്റ് ചെയ്ത് ബലാത്സംഗക്കുറ്റവും സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭഛിദ്രം നടത്തിയെന്ന കുറ്റവും ചുമത്തി. അനധികൃത ഗര്‍ഭഛിദ്രം നടത്തുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തതിന് ഡോക്ടര്‍ രഞ്ജിനി ശര്‍മ, ഇയാളുടെ ഭാര്യ കനാന്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അബോധാവസ്ഥയിലായതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. സ്‌കൂള്‍ ജീവനക്കാര്‍ തന്നെ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ സംഭവം.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം