സംസ്ഥാനത്ത് നാലാമത്തെ കോവിഡ് മരണം

Thursday May 21st, 2020

ത്യശ്ശൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മുംബൈയില്‍ നിന്ന് കേരളത്തിലേക്കെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശിനി ഖദീജക്കുട്ടിയാണ് മരിച്ചത്. ഇവരെ മെയ് 20ന് പുലർച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും മാറ്റുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു .

നേരത്തെ തന്നെ പ്രമേഹവും, രക്താദിമർദ്ദവും, ശ്വാസ തടസ്സവും ഇവര്‍ക്കുണ്ടായിരുന്നു. മരണപ്പെട്ട വ്യക്തിയിൽ നിന്നും കോവിഡ് പരിശോധനക്കുള്ള സ്രവങ്ങൾ സ്വീകരിക്കുകയും അത് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഫലം പോസിറ്റിവ് ആയതിനെ തുടർന്ന് മകനും ആംബുലൻസ് ഡ്രൈവറും ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

ഇതോടെ സംസ്ഥാനത്ത് കോ വിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. തിരുവനന്തപുരത്തും എറണാകുളത്തും ഓരോരുത്തർ വീതവും മലപ്പുറത്ത് പിഞ്ചുകുഞ്ഞു മാ ണ് നേരത്തെ മരിച്ചത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം