ലോക്ക്ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം; ബി.ജെ.പി നേതാവടക്കം നാല് പേര്‍ അറസ്റ്റില്‍

Friday May 8th, 2020

തൃശ്ശൂര്‍: ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയതിന് ബിജെപി സംസ്ഥാന സമിതി അംഗം അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലാണ് വിലക്ക് ലംഘിച്ച് ഭാഗവത പാരായണം നടന്നത്. രാവിലെ 7.30 ക്ക് ആയിരുന്നു സംഭവം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറോളം ആളുകളാണ് ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ക്ഷേത്രത്തില്‍ ഒത്തുകൂടിയത്. വിവരമറിഞ്ഞ് എരുമപ്പെട്ടി സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയതോടെ വിശ്വാസികള്‍ ചിതറിയോടി. ക്ഷേത്രത്തിലേക്ക് വന്നു കൊണ്ടിരുന്നവരെ പൊലീസ് തിരിച്ചയച്ചു. സംഭവത്തില്‍ ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചതിന് എരുമപ്പെട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഏറനാട്ടില്‍ വീട്ടില്‍ ഇ ചന്ദ്രന്‍ (68), തെക്കേടത്ത് മന വീട്ടില്‍ നാരായണന്‍ (47), കിഴക്കേപുരയ്ക്കല്‍ വീട്ടില്‍ ഗോപി ( 58), താഴത്തെ പുരയ്ക്കല്‍ വീട്ടില്‍ സുധനന്‍ (60) എന്നിവരാണ് അറസ്റ്റിലായത്. പൂജാരിക്കെതിരെയും കേസെടുത്തു. ക്ഷേത്രത്തിലെത്തിയ കുട്ടികളെ കേസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആര്‍എസ്എസ് ശക്തികേന്ദ്രമാണ് പ്രദേശം. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രം ലോക്ക് ഡൗണ്‍ തുടങ്ങിയിട്ടും അടച്ചിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ക്ഷേത്രം ലോക്ക് ഡൗണിലും സാധാരണപോലെ പ്രവര്‍ത്തിച്ചു വന്നിരുന്നു. ദിവസവും ദര്‍ശനത്തിനായി വിശ്വാസികള്‍ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രദേശത്തെ മറ്റ് ചില ക്ഷേത്രങ്ങളിലും വിലക്ക് ലംഘിച്ച് ആളുകള്‍ ഒത്തുകൂടുന്നത് ജില്ല ഭരണകൂടത്തിന് തലവേദനയായിട്ടുണ്ടെന്നാണ് വിവരം.

English summary
Four persons, including a BJP state committee member, were arrested by the police for violating the lock-down at the temple. The Bhagavata recitation was made at the Narasimhamoorthy Temple, a wasteland near the buffalo. The incident happened at around 7.30am. Hundreds of people, including women and children, gathered at the temple after breaking the lockdown.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം