ഫൈസല്‍ വധക്കേസ് പ്രതി ബിപിന്‍ കൊല്ലപ്പെട്ടു; തിരൂരില്‍ സംഘര്‍ഷം

Thursday August 24th, 2017

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയായ ബിപിന്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ 7.15ന് തിരൂര്‍ പുളിഞ്ചോട്ടില്‍ റോഡരികിലാണ് വെട്ടേറ്റ നിലയില്‍ ബിപിനെ കണ്ടത്. രാവിലെ മദ്രസയിലേക്ക് പോകുന്ന കുട്ടികളാണ് സംഭവം കണ്ടത്. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചു. സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേ എട്ടുമണിയോടെ ബിപിന്‍ മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ ബൈക്കില്‍ വരികയായിരുന്ന ബിപിനെ അക്രമികള്‍ തടഞ്ഞുനിര്‍ത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. റോഡരികല്‍ ബൈക്കും പഴ്‌സും മൊബൈല്‍ ഫോണും ചിതറിക്കിടന്നിരുന്നു.

മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി ഫൈസലിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് ബിപിന്‍. 2016 നവംബര്‍ 19 നാണ് കൊടിഞ്ഞി ഫാറൂഖ് നഗര്‍ പുല്ലാണി ഫൈസലിനെ ഒരുസംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഏപ്രില്‍ 27ന് കേസില്‍ ബിപിന്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ഫൈസല്‍ വധക്കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ മറ്റു വിധ്വംസക, അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെടാനോ പാടില്ലെന്ന വ്യവസ്ഥയിലാണ് മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യത്തിലിരിക്കെയാണ് ബിപിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഫൈസല്‍

ബിപിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തിരൂര്‍ നഗരസഭാപരിധിയിലും തലക്കാട് പഞ്ചായത്തിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി എട്ടുമണിവരെ തിരൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ബിപിന്റെ മൃതദേഹം തിരൂര്‍ താലൂക്കാശുപത്രിയില്‍ ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയിരിക്കുകയാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം