തൊഴിൽ നിയമ ഭേദഗതി കോർപറേറ്റുകളെ സഹായിക്കുന്നതാണെന്ന് എ വാസു

Sunday May 17th, 2020

കോഴിക്കോട്: കോർപ്പറേറ്റുകൾക്കു വേണ്ടിയുള്ള അശാസ്ത്രിയമായ സാമ്പത്തിക പരിഷ്കരണത്തിലൂടെ തകർന്നടിഞ്ഞ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ, തൊഴിൽ നിയമ ഭേദഗതിയും, ഇളവും മൂലം കൂടുതൽ അരാജക്വതത്തിലേക്ക് നീങ്ങുമെന്ന്  സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എ.വാസു പറഞ്ഞു.

1948ലെ ഫാക്ടറി നിയമത്തിലെ 51,54 & 55 എന്നീ സെക്ഷനുകളിൽ മാറ്റം വരുത്തി ആഴ്ചയിൽ 48 മണിക്കൂർ ജോലിയെന്നത് 72 മണിക്കൂറാക്കി മാറ്റിയത് ലോക തൊഴിലാളി സംഘടനയുടെ മാനദണ്ഡങ്ങൾക്കെതിരാണ് . ഇതിനെ തൊഴിലാളി ക്ഷേമമെന്ന് ന്യായകരിക്കുമ്പോൾ സെൻട്രൽ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്ണോമി യുടെ പുതിയ കണക്ക് പ്രകാരം ഇന്ത്യയിൽ തൊഴിലിലായ്മ 8.45 ശതമാനത്തിൽനിന്ന് 24.7 ശതമാനമായി ഉയർന്നിരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്.

കോർപ്പറേറ്റ് മുതലാളിമാരുടെ പ്രമുഖ വ്യവസായ അസോസിയേഷനുകളും, സർക്കാരും തമ്മിൽ നടത്തിയ കൂടികാഴ്ചകളുടെയും, രഹസ്യ കരാറുകളുടെയും അടിസ്ഥാനത്തിൽ തൊഴിലാളികളെ കേവലം ഒരു വിഭവമാക്കി മാത്രം ചുരുക്കിക്കൊണ്ട് ആഗോള മുതലാളിത്യത്തെയും, സാമ്പത്തിക വിപണികളെയും പുനർനിർമ്മിക്കാനുള്ള മോദി സർക്കാരിൻ്റെ ദുഷ്ടലാക്കിനെതിരേ രാജ്യവ്യാപകമായി വർഗ്ഗസമരം ഉയർന്നു വരണ്ടതത് അനിവാര്യമാണ്. കേരളത്തിൽ അത്തരം സമരങ്ങൾക്ക് എസ്. ഡി.ടി.യു നേത്യത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം