ദിലീപ് കൈവിട്ട മഞ്ജുവിനെ സിനിമാലോകവും കൈവിടുന്നു?

Sunday March 2nd, 2014

Manju warrierകൊച്ചി: ജീവിതത്തില്‍ നിന്നു ദിലീപിന്റെ പിടിവിട്ട മഞ്ജുവിനെ സിനിമാജീവിതത്തിലേക്ക് തിരിച്ചു ചെല്ലാന്‍ നീട്ടിയിരുന്ന കൈകള്‍ പിന്‍വലിക്കുന്നതായി സൂചന. മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് 14 വര്‍ഷത്തിനു ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചു വരവ് കാത്തിരുന്നതെങ്കിലും സിനിമാലോകത്തു നിന്ന് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ലെന്നാണറിയുന്നത്.
മഞ്ജുവിനെ നായികയാക്കി നേരത്തെ സിനിമയെടുക്കാന്‍ പ്ലാന്‍ ചെയ്തിരുന്ന സംവിധായകരും നിര്‍മാതാക്കളും പദ്ധതി ഉപേക്ഷിക്കുകയാണ്. ആദ്യം കേട്ടത് മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സിനിമ ഒരുക്കുന്നു എന്നായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രോജക്ട് രഞ്ജിത്ത് ഉപേക്ഷിച്ചു. ഇതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്നാണ് അണിയറയിലെ പ്രചാരണം. വിതരണ കമ്പനികള്‍ തമ്മിലുള്ള തര്‍ക്കവും മറ്റുമാണ് പ്രധാനമായി പറഞ്ഞതെങ്കിലും ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്ന കാര്യം ആലോചിച്ചു മതിയെന്ന് രഞ്ജിത് തീരുമാനിച്ചതായാണ് അറിയുന്നത്.
മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ തുടങ്ങിയ പ്രമുഖരെ വച്ച് വന്‍തുക മുടക്കി എടുക്കുന്ന പടം പൊട്ടിയാല്‍ അതു കരിയറില്‍ തന്നെ തിരിച്ചടിയാവുമെന്നും രഞ്ജിത്ത് കണക്കു കൂട്ടുന്നു.മമ്മൂട്ടിയെ വച്ച് എടുത്ത കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ പരാജയത്തിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. അങ്ങനെയിരിക്കെ 14 വര്‍ഷം കഴിഞ്ഞു തിരിച്ചുവരുന്ന മഞ്ജുവിന്റെ അഭിനയം പഴയരീതിയില്‍ ഉണ്ടാകുമോ എന്നും ആശങ്കയുണ്ട്. കൂടാതെ മഞ്ജു വന്‍ പ്രതിഫലം ആവശ്യപ്പെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും മഞ്ജു മറ്റുപടം ചെയ്ത ശേഷം സാവധാനം വേണമെങ്കില്‍ സിനിമയെടുക്കാമെന്ന തീരുമാനത്തിലാണ് ഇപ്പോള്‍ രഞ്ജിത്ത്.
പിന്നെയും നിരവധി സംവിധായകര്‍ മഞ്ജുവിനെ തേടി ചെന്നതായി അഭ്യൂഹമുണ്ടായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ്, കമല്‍, സത്യന്‍ അന്തിക്കാട്, മഞ്ജുവിന്റെ ഉറ്റ സുഹൃത്ത് ഗീതുമോഹന്‍ദാസ് എന്നിവരൊക്കെ മഞ്ജുവിനെ വച്ച് പടം എടുക്കുമെന്ന് പറഞ്ഞതായി വാര്‍ത്തകള്‍ വന്നെങ്കിലും എല്ലാവരും ഇപ്പോള്‍ മൗനത്തിലാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തില്‍ മാത്രമാണ് മഞ്ജു അഭിനയിക്കുന്നത്. മറ്റു ചിത്രങ്ങളിലൊന്നും വ്യക്തമായ ധാരണയായിട്ടില്ലെന്നതാണ് വാസ്തവം.
സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജുവും ഒന്നിക്കുന്നു എന്ന വാര്‍ത്തയും പരന്നിരുന്നു. രഞ്ജിത് പിന്‍വാങ്ങിയതുപോലെ തന്നെ സത്യന്‍ അന്തിക്കാടും നൈസായി പിന്‍വലിഞ്ഞു. മഞ്ജുവിന്റെ ഡേറ്റ് കിട്ടിയാല്‍ സിനിമയ്ക്കുള്ള കഥ റെഡിയാണെന്നു പോലും പറഞ്ഞ സത്യന്‍ ഇപ്പോള്‍ വേറെ നായികമാരെ അന്വേഷിക്കുകയാണ്. മഞ്ജുവിനെ വച്ചുള്ള ഒരു പദ്ധതിയേ ഇല്ലെന്നാണ് അന്തിക്കാടുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
എന്തായാലും ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയും ചില പരസ്യങ്ങളും മാത്രമാണ് മഞ്ജുവിന്റെ കൈയില്‍ ഇപ്പോഴുള്ളത്. ഇതിനിടെ മഞ്ജുവും ദിലീപും തമ്മിലുള്ള പ്രശ്‌നവും സിനിമാരംഗത്തെ സജീവ ചര്‍ച്ചയാണ്. മഞ്ജു മകളെ ശ്രദ്ധിക്കുന്നില്ലെന്ന രീതിയിലുള്ള ദിലീപിന്റെ വെളിപ്പെടുത്തലുകള്‍ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ മഞ്ജുവിന്റെ ഇമേജില്‍ ഇടിവുണ്ടാക്കിയതും പലരുടെയും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം