വെല്‍ഫെയര്‍ പാര്‍ട്ടി വനിതാ നേതാവിനെതിരെ ഫേസ്ബുക്ക് പൊങ്കാല

Tuesday March 21st, 2017

കൊച്ചി: ഹിന്ദുത്വ ഫാസിസത്തിന് നേരെയുള്ള ഉറച്ച നിലപാടുകള്‍ കാരണം ഫേസ്ബുക്കില്‍ ശ്രദ്ധേയയായ വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കരക്കെതിരെ ഫേസ്ബുക്കില്‍ പൊങ്കാല. മുസ്ലിം വിഭാഗത്തില്‍ നിന്നാണ് ഇത്തവണ ശ്രീജ അവര്‍ സൈബര്‍ ആക്രമണത്തിനു വിധേയമാവുന്നത്.

ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ മത കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്ന പീഡന വാര്‍ത്തകളെ പരിഹസിച്ചു അവര്‍ ഇട്ട പോസ്റ്റ് ആണ് കാന്തപുരം വിഭാഗം സുന്നികളെയും അനുഭാവികളെയും പ്രകോപിപ്പിച്ചത്. ശ്രീജയെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന നൂറു കണക്കിന് കമന്റുകള്‍ മൂന്നാം ദിവസവും തുടരുകയാണ്. ശ്രീജക്ക് പ്രതിരോധം തീര്‍ത്തും നിരവധിയാളുകള്‍ മത രാഷ്ട്രീയ ഭേദമന്യേ രംഗത്തെത്തിയിട്ടുണ്ട്. സമാനമായ ആക്രമണം ഇതിനു മുമ്പും ഇതേ വിഭാഗത്തില്‍ നിന്ന് അവര്‍ നേരിട്ടിരുന്നു. ഇദ്ദ അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു മുസ്ലിം സ്ത്രീയെ അവര്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ അന്യ മതസ്തയാണ് എന്ന കാരണം പറഞ്ഞു അവരെ ചിലര്‍ തടഞ്ഞതിനെതിരെ ഇട്ട പോസ്റ്റായിരുന്നു അന്ന് യാഥാസ്തിക വിഭാഗത്തെ പ്രകോപിപ്പിച്ചത്. തന്നെ തടഞ്ഞത് കാന്തപുരം വിഭാഗക്കാര്‍ ആണ് എന്നായിരുന്നു അവരുടെ ആരോപണം. അവരെ തടഞ്ഞതുമായി തങ്ങള്‍ക്ക് ബന്ധമില്ല എന്നും ഇതര മതസ്ഥര്‍ ആയ സ്ത്രീകള്‍ ഇദ്ദ വേളയിലും മുസ്ലിം സ്ത്രീകളെ കാണുന്നതില്‍ മതപരമായ വിലക്കൊന്നുമില്ല എന്നും എപി വിഭാഗം നേതാക്കള്‍ തന്നെ വിശദീകരണവുമായി വന്നതോടെയാണ് അന്ന് വിവാദം കെട്ടടങ്ങിയത്.

സംഘപരിവാര കേന്ദ്രങ്ങളില്‍ നിന്നു ശ്രീജക്കു നേരെ കൂട്ടയാക്രമണം നടക്കുന്നത് ഒറ്റപെട്ട അനുഭവമല്ല. കൊലപാതക ബലാല്‍സംഗ ഭീഷണികള്‍ പെഴ്‌സണല്‍ മെസ്സേജുകള്‍ ആയി പലവട്ടം ശ്രീജയെ തേടിയെത്തിയിട്ടുണ്ട്. അതില്‍ ഒരാള്‍ക്ക് എതിരെ അവര്‍ നടത്തിയ നിയമ പോരാട്ടവും ശ്രദ്ധിക്കപെട്ടിരുന്നു. പ്രതിയെ ന്യായീകരിച്ചു പത്ര സമ്മേളനം നടത്താന്‍ അന്നത്തെ ബിജെപി അധ്യക്ഷന്‍ വി മുരളിധരന്‍ തന്നെ രംഗത്ത് വന്നതും ചര്‍ച്ചയായിരുന്നു.

വ്യതിരിക്തമായ നിലപാടുകള്‍ കാരണം കക്ഷി രാഷ്ട്രീയത്തിന് അതീതമായ വിപുലമായ സുഹൃദ് വലയവും അമ്പതിനായിരത്തോളം ഫോളോഴ്‌സും ഉള്ള ശ്രീജയുടെ അക്കൗണ്ട് പൂട്ടിക്കാനുള്ള ശ്രമവും വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായിരുന്നു. ഫാസിസ വിരുദ്ധതക്കു പുറമേ ശ്രീജയുടെ പരിസ്ഥിതി സ്ത്രീ പക്ഷ നിലപാടുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം