ഓ.ആര്‍.എസ് ലായനി കുടിക്കല്ലേ…. ആളെക്കൊല്ലി മരുന്നുകള്‍ സര്‍ക്കാര്‍ ഡിപ്പോകളിലും സുലഭം

By സിദ്ദീഖ് കാപ്പന്‍|Friday February 24th, 2017
2

ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന ഓ.ആര്‍.എസ് ലായനി അടക്കം 13 മരുന്നുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. സര്‍ക്കാര്‍ ഡിപ്പോകളിലൂടെ സുലഭമായി വിതരണം ചെയ്യുന്നവയും വ്യാജ മരുന്നുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത 1850 മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. ഗുണനിലവാരം ഇല്ലാത്തവയും വ്യാജവുമായ ഔഷധങ്ങളെക്കുറിച്ച് നോയിഡയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍സ് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഔഷധങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച സര്‍വ്വെക്ക് ഇന്‍സ്റ്റിറ്റിയൂട്ടിനെ ചുമതലപ്പെടുത്തിയിരുന്നത്. പഠന റിപോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാറിന് സമര്‍പ്പിച്ചു. പരിശോധനയ്ക്ക് വിധേയമാക്കിയ മൊത്തം 47,012 സാമ്പിളുകളില്‍ 13 എണ്ണം വ്യാജമാണെന്നും 1850 എണ്ണത്തിന് നിശ്ചിത ഗുണനിലവാരം ഇല്ലന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാജമാണെന്നു കണ്ടെത്തിയവയില്‍ എട്ടെണ്ണം ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും അഞ്ചെണ്ണം സംസ്ഥാന സര്‍ക്കാരുകളുടെ മെഡിക്കല്‍ ഡിപ്പോകളില്‍ നിന്നുമാണ് ലഭിച്ചത്.

Amoxicillin (V-MOX500), Prednisolone (Pred-10 Tab), Cefixime, Amoxicillin (PANTAMOX DRY SYRUP), Amoxicillin, Prednisolone(PRED-10), Methyl Prednisolone (NELCORTIL-8), Amoxicillin (KLOKMAX 250DT), Sulphamethoxazole+Trimethoprim (STARPRIM DS), COTRIMOXAZOLE, Amoxicillin + Clavulinic Acid (MOCLATE 625), MOXWAY-CV, Max Cv 625 എന്നീ 13 മരുന്നുകളാണ് വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

Ceff 500, Rosetron-MD, Pentakind, Misoclear,ORS ലായനി എന്നിവ സര്‍വ്വേ സമയത്ത് കാലവധി കഴിഞ്ഞതായി കണ്ടെത്തിയിരുന്നു. ഇവയില്‍ ഒആര്‍എസ് ലായനിയും Misoclear ടാബ് ലറ്റും സര്‍ക്കാര്‍ മെഡിക്കല്‍ ഡിപ്പോകളില്‍ നിന്നാണ് കണ്ടെടുത്തത്. ഇവയില്‍ 76.5 ശതമാനവും കാലവധി കഴിഞ്ഞ് മൂന്നു വര്‍ഷം വരെ പിന്നിട്ടവയാണ്. 2011ലെ അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിലുള്ള 15 വ്യത്യസ്ഥ വിഭാഗങ്ങളിലെ 224 ഡ്രഗ് മോളിക്യൂളുകള്‍ ഉള്‍പ്പെടെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 654 ജില്ലകളിലെ വിതരണ ശൃംഖലകളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം