തൊഴില്‍തട്ടിപ്പ്; ജില്ലാപഞ്ചായത്തംഗം അറസ്റ്റില്‍

Wednesday December 18th, 2013

Anumol jillaകൊച്ചി: തൊഴില്‍ തട്ടിപ്പ് കേസില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം അനുമോള്‍ അയ്യപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊഴില്‍ വാഗ്ദാനം നല്‍കി പലരില്‍ നിന്നായി പണം വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. പോത്താനിക്കാട് നിന്നും കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായി ജയിച്ച അനുമോള്‍ അയ്യപ്പനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ അനുമോളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ കേരള കോണ്‍ഗ്രസ് (എം) കുന്നത്തുനാട് നിയോജകമണ്ഡലം മുന്‍പ്രസിഡന്റ് ഷാജി പടനിലത്തേയും കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: , , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം