തൊഴില്‍രംഗത്ത് ഇന്ത്യന്‍ മുസ്ലിംകള്‍ വിവേചനം നേരിടുന്നതായി റിപോര്‍ട്ട്

Wednesday December 11th, 2013

Muslim jobsകൊല്‍ക്കത്ത: തൊഴില്‍ രംഗത്ത് ഇന്ത്യന്‍ മുസ്‌ലിംകള്‍ വിവേചനം നേരിടുന്നതായി റിപോര്‍ട്ട്.  അല്‍ജസീറ വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.  ജോലിക്കായി മുസ്‌ലിം സ്ത്രീകള്‍ പരമ്പരാഗത ഹിന്ദു വേഷവിധാനങ്ങള്‍ സ്വീകരിക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.
കൊല്‍ക്കത്തിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ശുചീകരണ ജോലി ചെയ്യുന്ന ആയിശ ബീഗം എല്ലാ ദിവസവും രാവിലെ തന്റെ വേഷരീതിയില്‍ മാറ്റം വരുത്തിയിട്ടാണ് 50 കിലോമീറ്റര്‍ അകലെയുള്ള ജോലിസ്ഥലത്തേക്ക് പോകുന്നത്.
ആശുപത്രിയില്‍ എല്ലാവരും തന്നെ ഹിന്ദുവായിട്ടാണ് കണക്കാക്കുന്നതെന്നും ലക്ഷ്മി എന്ന പേരിലാണ് അവിടെ അറിയപ്പെടുന്നതെന്നും ബീഗം വെളുപ്പെടുത്തിയതായി ‘അല്‍ജസീറ’ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഒരു ജോലി ലഭിക്കുന്നതില്‍ പരാജയപ്പെട്ടപ്പോഴാണ് ഒരു ഹിന്ദുവായി നടിച്ചാല്‍ മതിയെന്ന് ഒരു സുഹൃത്ത് ഉപദേശിച്ചത്. വളരെ പെട്ടന്ന് തന്നെ ആശുപത്രിയില്‍ ജോലി ലഭിക്കുകയും ചെയ്‌തെന്ന് അവര്‍ പറഞ്ഞു. തന്റെ ഗ്രാമത്തില്‍ നിന്ന് കൂടുതല്‍ ശുചീകരണ ജീവനക്കാരെ കിട്ടാനുണ്ടോയെന്ന് ആശുപത്രി അധികൃതര്‍ അന്വേഷിച്ചപ്പോള്‍ അവിടെ ജോലി തേടുന്ന മുസ്‌ലിം സ്ത്രീകളുണ്ടെന്ന് പറഞ്ഞു. മുസ്‌ലിംകളല്ലാത്തവരെ കിട്ടുകയാണങ്കില്‍ അതാണ് നല്ലതെന്ന് അധികൃതര്‍ പറഞ്ഞതായും ബീഗം പറയുന്നു. ബീഗത്തിന്റേത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നു വേറെയും ഉദാഹണങ്ങളിലൂടെ വെബ്‌സൈറ്റ് റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

(obligation: islamonlive

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം