വോട്ടിംഗ് യന്ത്രങ്ങള്‍ അട്ടിമറിക്ക് വഴിവെക്കും; ആരോപണങ്ങള്‍ ശരിവെച്ച് വിദേശ രാജ്യങ്ങള്‍

Monday March 13th, 2017
2

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രപരമായ വിജയം നേടിയതിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്തുയര്‍ന്ന സംശയങ്ങള്‍ ശരിവെക്കുന്ന റിപോര്‍ട്ടുമായി വിദേശ രാജ്യങ്ങള്‍. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തിയിരുന്നു. മായാവതിയുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന വിശദീകരണമാണ് വിദേശ രാജ്യങ്ങള്‍ നല്‍കുന്നത്. ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളില്‍ സുതാര്യത ലഭ്യമല്ലെന്ന കാരണത്താലാണ് അമേരിക്ക, ഇറ്റലി, ഐയര്‍ലാന്റ്, ജര്‍മ്മിനി ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ അവ നിരോധിച്ചത്. എകദേശം 51 മില്ല്യണ്‍ പൗണ്ട് ചിലവഴിച്ച് മുന്ന് വര്‍ഷം പഠനങ്ങള്‍ നടത്തിയതിന് ശേഷമാണ് ഐയര്‍ലാന്റ് ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങള്‍ നിരോധിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമേരിക്കയിലെ കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളില്‍ പേപ്പര്‍ ട്രേ ഇല്ലാതെ ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങള്‍ നിരോധിച്ചതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു്. അമേരിക്കയിലെ കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളില്‍ പേപ്പര്‍ ട്രേ ഇല്ലാതെ ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുവാന്‍ സാധ്യമല്ല. വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന തരംഗങ്ങള്‍ പിടിച്ചെടുത്ത് കൃത്രിമത്വത്തിന് സാധ്യതയുണ്ടെന്ന് കണക്കാക്കിയാണ് പല രാജ്യങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ ഒഴിവാക്കി ബാലറ്റ് സംവിധാനം തിരികെ കൊണ്ട് വന്നത്.

ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ പതിനഞ്ച് വര്‍ഷമായി ഉപയോഗിക്കപ്പെടുന്ന ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വത്തിന് സാധ്യതയുണ്ടെന്ന ആരോപണം ആദ്യമായി ഉന്നയിച്ചത് ബിജെപി ആയിരുന്നു. ഹൈദരാബാദിലെ ടെക്‌നീഷ്യന്റെ സഹായത്താല്‍ ബിജെപി അട്ടിമറി സാധ്യത തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് സുതാര്യതയില്ലെന്ന് തെളിവുകളോടെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വോട്ടിങ് യന്ത്രത്തിനോടൊപ്പം പേപ്പര്‍ ട്രേ അവതരിപ്പിക്കപ്പെടുന്നത്.
ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ട് നടക്കുവാന്‍ സൗകര്യപ്രദമാണെന്ന കാരണത്താലാണ് ഇത് വളരെയധികം പ്രചരിക്കപ്പെട്ടത്. കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യുണിറ്റ്, ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന കേബിള്‍ എന്നിവ ഉള്‍പ്പെടുന്ന വോട്ടിങ് യന്ത്രം പ്രവര്‍ത്തിക്കപ്പെടുന്നത് അഞ്ച് വോട്ട് ബാറ്ററിയുടെ കരുത്തിലാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വിജയത്തില്‍ അട്ടിമറിയുണ്ടെന്നാണ് മായാവതി ആരോപിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് രാജ്യമൊട്ടാകെ ചര്‍ച്ചകള്‍ ഉയരുമെന്നാണ് കരുതപ്പെടുന്നത്.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം