എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ; റാം ഗണേശിന് ഒന്നാം റാങ്ക്

Monday June 20th, 2016

ganeshതിരുവനന്തപുരം: കേരള എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍ പ്രവേശ പരീക്ഷയുടെ റാങ്ക്പട്ടിക പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ സ്വദേശി റാം ഗണേശിനാണ് ഒന്നാം റാങ്ക്. തിരുവല്ല സ്വദേശി അക്ഷയ് ആനന്ദിന് രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി അശ്വിന്‍ എസ്. നായര്‍ക്ക് മൂന്നാം റാങ്കും ലഭിച്ചു. എസ്.സി/എസ്.ടി വിഭാഗത്തില്‍ ഷിബൂസ് പി. മലപ്പുറം ഒന്നാം റാങ്ക് നേടി. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി നമിത നികേഷ് ഒന്നാം റാങ്ക് കരസ്ഥമാക്കി. രണ്ടാം റാങ്ക് കോഴിക്കോട് സ്വദേശിയായ നിഷാന്ത് കൃഷ്ണക്കാണ്.

46445 എന്‍ജിനിയറിങ് സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ സര്‍ക്കാര്‍ മെറിറ്റ് ക്വാട്ടയിലുള്ളത് 23,222 ആണ്. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലായി മെറിറ്റില്‍ 5232 സീറ്റുകളുണ്ട്. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളില്‍ 7119 സീറ്റുകളുണ്ട്. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ 200 സീറ്റുകളാണ് സര്‍ക്കാര്‍ മേഖലയിലുള്ളത്. സ്വാശ്രയ മേഖലയില്‍ 1040 സീറ്റുകളും. അഞ്ച് എന്‍ജിനിയറിങ് കോളജുകളുടെ അംഗീകാരം സാങ്കേതിക സര്‍വകലാശാല തടഞ്ഞുവച്ചതിനാല്‍ ഈ കോളജുകളിലേക്ക് ഇത്തവണ അലോട്ട്‌മെന്റ് ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

അടുത്ത വര്‍ഷം മുതല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിന്ന് തന്നെ എന്‍ജിനിയറിങിന് അപേക്ഷ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. 102649 വിദ്യാര്‍ഥികളാണ് എന്‍ജിനീയറിങ് പ്രവേശപരീക്ഷ എഴുതിയത്. ഇതില്‍ 78649 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. 55914 വിദ്യാര്‍ഥികളാണ് പ്‌ളസ്ടുവിന്റെ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ചത്.

രാവിലെ 11 മണിയോടെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് സെക്രട്ടേറിയറ്റിലെ പി.ആര്‍. ചേംബറിലാണ് ഫലപ്രഖ്യാപനം നടത്തിയത്. എന്‍ജിനീയറിങ് പ്രവേശപരീക്ഷയുടെ സ്‌കോര്‍ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യത നേടിയ 78, 000 വിദ്യാര്‍ഥികളോട് യോഗ്യതാപരീക്ഷയിലെ (പ്ലസ്ടു/ തത്തുല്യപരീക്ഷകള്‍) മാര്‍ക്കുകള്‍ പ്രവേശപരീക്ഷാകമീഷണര്‍ക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. യോഗ്യതാപരീക്ഷയില്‍ മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ് എന്നിവയില്‍ നേടിയ മാര്‍ക്ക് കൂടി പരിഗണിച്ച് സമീകരണപ്രക്രിയക്ക് ശേഷം തയാറാക്കിയ റാങ്ക്പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഫലം  www.cee.kerala.gov.in ല്‍ ലഭിക്കും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം