ജയലളിതയുടെ മരണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇ-മെയില്‍

Friday December 16th, 2016
2

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അവ്യക്തത തുടരുന്നതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എന്‍.ഡി.ടി.വിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്തിന്റെ ഇമെയില്‍ പുറത്ത്. മരുന്ന് മാറി നല്‍കിയതാണ് ജയയുടെ മരണത്തിന് കാരണമായതെന്നാണ് ബര്‍ഖയുടെ മെയില്‍ പറയുന്നത്. ബര്‍ഖ ദത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇ-മെയിലിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തായത്. ഇമെയില്‍ സന്ദേശം ചോര്‍ന്നതാണെന്നാണ് നിഗമനം.

സെപ്റ്റംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ജയലളിതക്ക് മരുന്നുകള്‍ മാറിയാണ് നല്‍കിയിരുന്നത്. പ്രമേഹത്തിനുള്ള മരുന്നാണ് മാറി നല്‍കിയത്. ഇത് അവരുടെ ആരോഗ്യനില വഷളാക്കിയെന്നാണ് ഇ-മെയില്‍ ഉള്ളടക്കം. ജയലളിതയെ പ്രവേശിപ്പിച്ചിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിയുടെ മേധാവിയായ പ്രതാപ് സി റെഡ്ഡിയുടെ മക്കളായ പ്രീത, സുനീത, സംഗീത, ശോഭന എന്നിവരുമായി സ്വകാര്യമായി നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ നിന്നാണ് ജയലളിതക്ക് മരുന്ന് മാറി നല്‍കിയ വിവരം വ്യക്തമായതെന്നും ബര്‍ഖ പറയുന്നു. അതേസമയം വാര്‍ത്തയോട് പ്രതികരിക്കാന്‍ എന്‍.ഡി.ടി.വി തയ്യാറായിട്ടില്ല.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം