വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Saturday May 2nd, 2020

മലപ്പുറം: വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പാണ്ടിക്കാട് മോഴക്കല്ലിലെ പരേതനായ കണക്കന്‍തൊടിക അലവി ഹാജിയുടെ ഭാര്യ ആയിശ (82) ആണ് വീട്ടുവളപ്പിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരണപ്പെട്ടത്. വീട്ടുവളപ്പില്‍ കാറ്റില്‍ താഴ്ന്ന് കിടന്നിരുന്ന വൈദ്യുതി കമ്പിയില്‍ അബദ്ധത്തില്‍ പിടിച്ചാണ് ഷോക്കേറ്റത്.

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പാണ്ടിക്കാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. മക്കള്‍: സൈനബ, റുഖിയ(വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍), ഉമ്മുകുല്‍സു, കദീജ, ഉമ്മര്‍, റംലത്ത്(കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഹസന്‍, പരേതരായ ഫാത്തിമ്മ, ജഹഫര്‍ സാദിഖ്. മരുമക്കള്‍: കളത്തില്‍ മുഹമ്മദാലി, മുഹമ്മദ് വെമ്മു ളളി, മുഹമ്മദ് കിഴക്കുംപാടന്‍, മുഹമ്മദ് ഫൈസി പുതിയാര്‍മണ്ണില്‍, കീടത്ത് അബ്ദുല്‍ റഷീദ്(ജിദ്ദ), ഫാത്തിമ പാണ്ടി യന്‍, ഹസീന മുരിങ്ങാക്കോടന്‍, പരേതനായ ഹംസ മാസ്റ്റര്‍ കരുവാത്ത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം