ലിംഗസമത്വം; കാന്തപുരത്തെ പിന്തുണച്ച് ഇ.കെ സമസ്ത രംഗത്ത്

Friday December 4th, 2015

Kanthapuram hyderali thangalകോഴിക്കോട്: ലിംഗസമത്വ വിഷയത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ പിന്തുണച്ച് ഇ.കെ വിഭാഗം സമസ്തയും രംഗത്ത്. സമസ്ത കേരള ജംയത്തുല്‍ ഇലമയുടെ ഉന്നത സമിതിയായ മുഷാവറയാണ് കാന്തപുരത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തുവന്നിരിക്കുന്നത്. ലിംഗ സമത്വം ഇസ്ലാമികമല്ലെന്ന് ഇ.കെ വിഭാഗം അഭിപ്രായപ്പെട്ടു. സ്ത്രീകളും പുരുഷന്‍മാരും തമ്മിലുള്ള വ്യത്യാസം സൃഷ്ടിയില്‍ തന്നെ വ്യക്തമാണ്. ലിംഗ സമത്വത്തെക്കുറിച്ചുള്ള അനാവശ്യ വിവാദം ഇസ്ലാമിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഇ.കെ വിഭാഗം പ്രസ്താവനയില്‍ ആരോപിച്ചു. പെണ്‍കുട്ടികളെ ജീവനോടെ കത്തിച്ചിരുന്ന കാലത്ത് സ്ത്രീകളുടെ അഭിമാനം ഉയര്‍ത്തിയത് ഇസ്ലാമാണ്. സ്ത്രീകളുടെ സുരക്ഷയെ കരുതിയാണ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും സമസ്തയുടെ പ്രസ്താവനയില്‍ പറയുന്നു.

ആദ്യമായാണ് കാന്തപുരത്തെ പിന്തുണച്ച് ഇ.കെ വിഭാഗം രംഗത്തു വരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ലിംഗ സമത്വത്തിനെതിരെ കാന്തപുരം നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പ്രസ്താവനയിലെ ചില പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖാനിച്ചാണ് ചില മാധ്യമങ്ങള്‍ സംഭവം വിവാദമാക്കിയത്. സ്ത്രീകള്‍ക്ക് മാത്രമെ പ്രസവിക്കാന്‍ സാധിക്കൂ എന്നും ലിംഗ സമത്വം ഇസ്ലാം വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണെന്നുമുള്ള പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതെ തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന്‍ കാന്തപുരത്തിന് നോട്ടീസ് നല്‍കിയിരുന്നു. അതെ സമയം, സ്ത്രീകളും പുരുഷന്‍മാരും തമ്മിലുള്ള വ്യത്യാസം സൃഷ്ടിയില്‍ തന്നെ വ്യക്തമാണെന്നും ലിംഗ സമത്വത്തെക്കുറിച്ചുള്ള വിവാദം ഇസ്ലാമിനെ തകര്‍ക്കാന്‍ ഗൂഡലക്ഷ്യമിട്ടുള്ളതാണെന്നും കാന്തപുരം പ്രസ്താവിച്ചിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം