കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ പന്ത്രണ്ടിന്

Monday May 28th, 2018

കോഴിക്കോട്: മധ്യവേനലവധിക്കു ശേഷം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ പന്ത്രണ്ടിലേക്കു മാറ്റി. ജൂണ്‍ ഒന്നിന് തുറക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ അഞ്ചിന് തുറന്നാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ നിപ ഭീഷണി മാറിയിട്ടില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം.  മറ്റ് ജില്ലകളില്‍ ഒന്നാംതിയ്യതി തന്നെ അധ്യയന വര്‍ഷം ആരംഭിക്കും.
നിപ വൈറസ്ബാധ നേരിടാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസുലേഷന്‍ വാര്‍ഡ് ഒരുക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഡോക്ടര്‍മാര്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുമെന്നും രണ്ടാം ഘട്ടം നേരിടുന്നതിന് എല്ലാസംവിധാനങ്ങളും സജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം