സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍

Wednesday May 13th, 2020

നാഗ്പൂര്‍: സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷ പ്രചാരണം നടത്തിയ ഡോക്ടറെ നാഗ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വിഭാഗത്തെ വംശഹത്യ ചെയ്യാനാണ് ഇയാള്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്. നാഗ്പൂരില്‍ പീഡിയാട്രീഷ്യനായി ജോലി ചെയ്യുന്ന സതീഷ് സോണാര്‍ എന്നയാളാണ് അറസ്റ്റിലായത്. ഷഹബാസ് സിദ്ദീഖ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ വിട്ടു.

തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് ഇയാളുടെ വാദം. ഏപ്രില്‍ 23നാണ് ഇയാള്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന ട്വീറ്റ് ചെയ്തത്. ഇയാളുടെ ട്വീറ്റ് വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന് പൊലീസ് കണ്ടെത്തി.

English summary
Nagpur Police have arrested a doctor who spread religious hatred through social media. He called on Twitter to genocide a group. Satish Sonar, a pediatrician in Nagpur, has been arrested. The police action was taken following a complaint lodged by Shahabaz Siddique. He was produced in court and released on bail.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം