കൊച്ചി: ചലച്ചിത്രതാരം ദിലീപിന്റെ വിവാഹമോചന ഹര്‍ജി ഇരുവരും ഹാജരാകാത്തതിനെ തുടര്‍ന്നു മാറ്റി വച്ചു. ഇന്ന് രാവിലെ 11നാണ് കൊച്ചി കുടുംബകോടതി ഹരജി പരിഗണിച്ചത്. ദിലീപും മഞ്ജുവാര്യരും കോടതിയില്‍ ഹാജരായില്ല. ഇതെ തുടര്‍ന്നു ഹരജി പരിഗണിക്കുന്നത് ആഗസ്റ്റ് 16ലേക്കു മാറ്റി. ഇരുവരും ഹാജരാകില്ലെന്നു നേരത്തെ സൂചനയുണ്ടായിരുന്നു.
ദിലീപ്-മഞ്ജു: വിവാഹ മോചന ഹരജി ഇന്ന് പരിഗണിക്കും
ചലച്ചിത്രതാരം ദിലീപിന്റെ വിവാഹമോചന ഹര്‍ജി കൊച്ചിയിലെ കുടുംബ കോടതി ബുധനാഴ്ച പരിഗണിക്കും. മഞ്ജു വാര്യരില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജൂണിലാണ് ദിലീപ് കോടതിയെ സമീപിച്ചത്.
മഞ്ജുവാര്യരില്‍ നിന്ന് കടുത്ത മാനസിക പീഡനം അനുഭവിക്കുന്നതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കേസില്‍ രഹസ്യ വിചാരണ വേണെമെന്നും ഹര്‍ജിയിലെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു.
ദിലീപിനോടും മഞ്ജു വാര്യരോടും രാവിലെ പതിനൊന്നിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി നോട്ടീസ് നല്‍കിയിരിന്നു, അതെ സമയം, ഇന്ന് ഇരുവരും ഹാജരാകില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഇരുവര്‍ക്കും വീണ്ടും ഹാജരാകാന്‍ മറ്റൊരു ദിവസം അനുവദിക്കും. മഞ്ജു ഹാജരായാല്‍ മാത്രമേ കേസിന്റെ തുടര്‍ നടപടികളിലേക്ക് കോടതിക്ക് കടക്കാനാകൂ.