ദലിത് ചിന്തകന്‍ കൃഷ്ണ കിര്‍വാലെ കൊല്ലപ്പെട്ട നിലയില്‍

Saturday March 4th, 2017

മുംബൈ: ദളിത് എഴുത്തുകാരനും ചിന്തകനുമായ കൃഷ്ണ കിര്‍വാലെ കൊല്ലപ്പെട്ട നിലയില്‍. മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലുള്ള സ്വന്തം വസതിയിലാണ് അദ്ദേഹത്തെ കുത്തി കൊന്ന നിലയില്‍ കണ്ടെത്തിയത്. കോലപ്പൂരിലെ ശിവാജി യൂണിവേഴിസിറ്റിയിലെ മറാത്തി ഭാഷ വിഭാഗത്തിന്റെ മുന്‍ തലവനായിരുന്നു ഡോ. കിര്‍വാലെ. കൊലപാതകത്തിന്റെ കാരണത്തെകുറിച്ച് കൃതമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടന്ന്? കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അംബേദ്കറിന്റെ ചിന്തകളായിരുന്നു കിര്‍വാലയെ ഏറ്റവുമധികം സ്വാധീനിച്ചത്. ഡോ. ബാബാസാഹേബ് അംബേദ്കര്‍ റിസര്‍ച്ച് സെന്ററിന്റെ തലവനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം