പണം പിന്‍വലിക്കാനുള്ള പരിധി പിന്‍വലിച്ചു

Tuesday November 29th, 2016

currency-indian-newന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഭാഗികമായി ഇളവ് നല്‍കി. തിങ്കളാഴ്ച മുതല്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടാവില്ല.

ബാങ്കുകളില്‍ നിന്ന് സ്ലിപ്പുകളിലുടെയാണ് തുക പിന്‍വലിക്കാന്‍ സാധിക്കുക. തുക പിന്‍വലിക്കുമ്പോള്‍ പുതിയ 500, 2000 നോട്ടുകളാകും നല്‍കുകയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. എന്നാല്‍ നേരിട്ട് ബാങ്കുകളിലെത്തി പണം പിന്‍വലിക്കുന്നതിന് മാത്രമാണ് റിസര്‍വ് ബാങ്ക് ഇളവുകള്‍ നല്‍കിയിരിക്കുന്നത്. എ.ടി.എമ്മുകളിലൂടെ പണം പിന്‍വലിക്കുന്നതിന് ഇളവ് ബാധകമല്ല. ബാങ്കില്‍ നേരിട്ട് നിക്ഷേപിക്കുന്ന പണത്തിനാണ് പുതിയ ഇളവ് ബാധകമാവുക. അതെ സമയം, ബാങ്ക് അക്കൗണ്ടില്‍ എത്തുന്ന ശമ്പളം ഉള്‍പ്പെടെയുള്ളവയുടെ കാര്യങ്ങളില്‍ റിസര്‍വ് ബാങ്ക് നയം വ്യക്തമാക്കിയിട്ടില്ല.

നവംബര്‍ 29 മുതലുള്ള നിക്ഷേപങ്ങള്‍ക്ക് പ്രതിവാര പിന്‍വലിക്കല്‍ പരിധിയായ 24,000 രൂപ ബാധകമാവില്ല. എന്നാല്‍ നവംബര്‍ 28 വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ തുടരും. ഈ നിക്ഷേപങ്ങളില്‍ നിന്നും ദിവസത്തില്‍ 2500 രൂപയായിരിക്കും പിന്‍വലിക്കാന്‍ കഴിയുക.

പിന്‍വലിക്കുന്നതിന് നിയന്ത്രണമുള്ളതിനാല്‍ ബാങ്കുകളില്‍ പണം നിക്ഷേപിക്കാന്‍ ഉപഭോക്താക്കള്‍ മടിക്കുന്നു എന്നതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ റിസര്‍വ്വ് ബാങ്കിനെ പ്രേരിപ്പിച്ചത്. നിലവിലെ നിയന്ത്രണങ്ങള്‍ സമ്പദ്‌വ്യവസ്ഥയിലെ കറന്‍സിയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്നതാണെന്നാണ് റിസര്‍വ്വ് ബാങ്ക് പറയുന്നത്. ഇതൊഴിവാക്കാനാണ് പുതിയ ഇളവ് എന്നും റിസര്‍വ്വ് ബാങ്കിന്റെ പുതിയ അറിയിപ്പില്‍ പറയുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം