പുതിയ കുരുക്ക്; അയ്യായിരത്തിനു മുകളില്‍ നിക്ഷേപിക്കാനുള്ള അവസരം ഒറ്റത്തവണ മാത്രം

Monday December 19th, 2016

 ന്യൂഡല്‍ഹി: നോട്ട് നിരോധത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് കൂടുതല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. പഴയ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനാണ് വിചിത്രമായ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. 5000 രൂപയില്‍ കൂടുതല്‍ ഒരു ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനാണ് നിയന്ത്രണം. ഡിസംബര്‍ 30 വരെ ഇനി ഒരു ബാങ്ക് അക്കൗണ്ടില്‍ ഒരു തവണ മാത്രമെ 5000 രൂപയില്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ സാധിക്കൂ. ഈ മാസം 30 വരെയാണ് നിയന്ത്രണം.

കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നോട്ട് നിരോധം മൂലം പൊറുതിമുട്ടിയിരിക്കുന്ന പൊതുജനത്തിന് കൂച്ചുവിലങ്ങിടുന്ന തീരുമാനമാണിത്. കൂടുതല്‍ നിക്ഷേപിക്കുന്നവരെ രണ്ടു ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും. ഇതുവരെ നിക്ഷേപിക്കാത്തതിന് വിശദീകരണം നല്‍കേണ്ടിവരും. വിശദീകരണം തൃപ്തികരമാണെങ്കില്‍ മാത്രമെ പണം നിക്ഷേപിക്കാന്‍ അനുവദിക്കൂ. 5000 രൂപ വരെ എത്ര തവണ വേണമെങ്കിലും നിക്ഷേപിക്കാമെങ്കിലും ഇതില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നുണ്ടെങ്കില്‍ അത് ഈ മാസം ഒരു അക്കൗണ്ടില്‍ ഒരു തവണ മാത്രമെ സാധിക്കൂ.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം