വെസ്റ്റ് ഇന്‍ഡീസിനെ ദക്ഷിണാഫ്രിക്ക 139 റണ്‍സിന് തകര്‍ത്തു

Thursday June 16th, 2016
2

imran thahirസെന്റ് കിറ്റ്‌സ്: ത്രിരാഷ്ട്ര പരമ്പരയില്‍ ആറാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ദക്ഷിണാഫ്രിക്ക 139 റണ്‍സിന് തകര്‍ത്തു. ഹാഷിം ആംലയുടെ സെഞ്ചുറി കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ നാല് വിക്കറ്റിന് 343 റണ്‍സ് അടിച്ചുകൂട്ടി. 99 പന്തില്‍ 13 ബൗണ്ടറികളുടെ സഹായത്തോടെ 110 റണ്‍സ് നേടിയ ആംലയാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോറിന് അടിത്തറയിട്ടത്. ഫാഫ് ഡുപ്ലസിസ് (പുറത്താകാതെ 73), ക്യുന്റണ്‍ ഡി കോക് (71) എന്നിവര്‍ ആംലയ്ക്ക് മികച്ച പിന്തുണ നല്‍കി.

ആംല-ഡി കോക് സഖ്യം ഒന്നാം വിക്കറ്റില്‍ 182 റണ്‍സ് സ്‌കോര്‍ ചെയ്തു. പിന്നാലെ എത്തിയ ക്രിസ് മോറിസ് 26 പന്ത് മാത്രം നേരിട്ട 40 റണ്‍സ് അടിച്ചൂകൂട്ടി. ക്യാപ്റ്റന്‍ എ.ബി.ഡിവില്ലിയേഴ്‌സ് 27 റണ്‍സും നേടി.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസ് ഒരിക്കലും പോലും വിജയ പ്രതീക്ഷ ഉയര്‍ത്തിയില്ല. 38 ഓവറില്‍ 204 റണ്‍സിന് അവര്‍ പുറത്തായി. ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് ആതിഥേയരെ തകര്‍ത്തത്. താഹില്‍ 45 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ പിഴുതു. തബരിയാസ് ഷംസി രണ്ടു വിക്കറ്റ് നേടി. 49 റണ്‍സ് നേടിയ ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സാണ് വിന്‍ഡീസ് നിരയിലെ ടോപ്പ് സ്‌കോറര്‍. താഹിറാണ് മാന്‍ ഓഫ് ദ മാച്ച്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം