വിവാഹവാഗ്ദാനം നല്‍കി കാമുകിയെ പീഡിപ്പിച്ച മലയാളി ക്രിക്കറ്റ് താരം അറസ്റ്റില്‍

Wednesday July 29th, 2015
2

Peedanam studentതിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി കാമുകിയെ പീഡിപ്പിച്ച കേരള ക്രിക്കറ്റ് താരം അറസ്റ്റില്‍. കരമനയില്‍ ബാങ്ക് ജീവനക്കാരനായ രജ്ഞിതാരം അനീഷ് (28) ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെത്തുര്‍ന്നാണ് അനീഷ് അറസ്റ്റിലായത്. 36കാരിയായ യുവതിയാണ് ക്രിക്കറ്റ് താരത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ടെക്‌നോപാര്‍ക്കിലെ ജിംനേഷ്യത്തില്‍ വച്ചാണ് യുവാവ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്.
പ്രണയം നടിച്ച് വശീകരിച്ച ശേഷം തച്ചോട്ടുകാവ് പെരുകാവില്‍ വീട് വാങ്ങി അവിടെ പാര്‍പ്പിച്ച് മാസങ്ങളോളം അനീഷ് തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഇതിനിടെ ഗര്‍ഭിണിയായ തന്നെ നിര്‍ബന്ധിച്ച് അബോര്‍ഷന് വിധേയയാക്കിയെന്നും പരാതിയില്‍ പറയുന്നു. മറ്റൊരു വിവാഹത്തിന് അനീഷ് തയ്യാറെടുക്കുന്നതായി സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. നാല് മാസം മുമ്പാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. പ്രതി ഒളിവിലായിരുന്നു. ശ്രീശാന്ത് ഉള്‍പ്പടെ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം ഒട്ടേറെ മത്സരത്തില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ട്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം