ക്രിക്കറ്റ് പന്ത് നെഞ്ചില്‍ കൊണ്ട പാക് യുവതാരം മരിച്ചു

Friday December 20th, 2013

zulfikarസുക്കൂര്‍: ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ് പന്ത് നെഞ്ചില്‍ക്കൊണ്ട പാക് യുവ താരം മരിച്ചു. സുക്കൂറില്‍ സിന്ധ് യംഗ് ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തില്‍ ബാറ്റു ചെയ്യുന്നതിനിടെയാണ് സൂപ്പര്‍ സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ താരം സുള്‍ഫിക്കര്‍ ബട്ടി(22)എതിര്‍ ടീം ബൗളറുടെ കുത്തി ഉയര്‍ന്ന പന്ത് നെഞ്ചില്‍ക്കൊണ്ടതിനെത്തുടര്‍ന്ന് പിച്ചില്‍ മരിച്ചു വീണത്. ജിന്നാ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തിനിടെയാണ് ദാരുണമായ സംഭവം.
പന്ത് നെഞ്ചില്‍ക്കൊണ്ട ഉടനെ ബട്ടി ക്രീസില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയെലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സുക്കൂറിലെ പ്രാദേശിക ക്ലബ്ബുകളില്‍ പ്രശസ്തനായ താരമാണ് ബട്ടി.
ക്രിക്കറ്റിനോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന ബട്ടിക്ക് പാക് ദേശീയ ടീമില്‍ കളിക്കുക എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. സംഭവത്തെത്തുടര്‍ന്ന് സുക്കൂര്‍ പ്രവിശ്യയിലെ എല്ലാ കായിക മാത്സരങ്ങളും മൂന്നുദിവസത്തേക്ക് നിര്‍ത്തിവെച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം