എസ്.ഡി.പി.ഐ.പഞ്ചായത്ത് പ്രസിഡന്റിന് മര്‍ദ്ദനം

Tuesday February 4th, 2014
2

Gang crime Violenceതിരൂര്‍: എസ്.ഡി.പി.ഐ.പുറത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി റഈസിനെ സി.പി.എമ്മുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതേകാലോടെ കാവിലക്കാട് അങ്ങാടിയിലാണ് സംഭവം. എസ്.ഡി.പി.ഐ.ജില്ലാ വിഭജന വികസന ജാഥയുടെ പോസ്റ്റര്‍ പതിക്കുകയായിരുന്ന റഈസിനെ  മാരകായുധങ്ങളുമായെത്തിയ ഇരുപത്തിയഞ്ചോളം സി.പി.എമ്മുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. റഈസിനൊപ്പമുണ്ടായിരുന്ന പഞ്ചായത്ത് സെക്രട്ടറി ശബീറിനും മര്‍ദനമേറ്റു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച റഈസ് തീവ്രപരിചരണ വിഭാഗത്തിലാണ്. ദിവസങ്ങള്‍ക്കു മുമ്പ് തൊട്ടടുത്ത മംഗലം പഞ്ചായത്തിലും എസ്.ഡി.പി.ഐ.പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സി.പി.എം.ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. എസ്.ഡി.പി.ഐ.ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ഹഖ് റഈസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം