ബംഗാളില്‍ സി.പി.എം കോണ്‍ഗ്രസുമായി സഹകരിക്കും

Thursday February 5th, 2015

CPM flagന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി സി.പി.എം. സഹകരിക്കും.

സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷത്തിനെതിരെ അക്രമം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം. എന്നാല്‍, ഇതൊരു രാഷ്ട്രീയധാരണയായി കണക്കാക്കേണ്ടതില്ലെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. തൃണമൂലിന്റെ അവസരവാദ നിലപാട് സംസ്ഥാനത്ത് ബി.ജെ.പി.യുടെ വളര്‍ച്ചക്ക് വഴിയൊരുക്കിയെന്നാണ് കരട് രാഷ്ട്രീയപ്രമേയത്തില്‍ സി.പി.എം. വിമര്‍ശം. ബംഗാളില്‍ ജനാധിപത്യ സംരക്ഷണ പോരാട്ടം വിപുലപ്പെടുത്താന്‍ തീരുമാനിച്ചതായി കാരാട്ട് പറഞ്ഞു. ഇതില്‍ കോണ്‍ഗ്രസ്സിനെ സഹകരിപ്പിക്കുമോയെന്ന ചോദ്യത്തിന് ജനാധിപത്യ സംരക്ഷണത്തിന് ആരുമായും സഹകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

21ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നേതൃമാറ്റമുണ്ടാവുമെന്ന് കാരാട്ട് ആവര്‍ത്തിച്ചു. മൂന്നുതവണ സെക്രട്ടറിയായവര്‍ ഒഴിയണമെന്നാണ് നിലവിലുള്ള വ്യവസ്ഥ. ആരാവും പുതിയ സെക്രട്ടറിയെന്ന ചോദ്യത്തിന് അത് പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുക്കുന്ന പുതിയ കേന്ദ്രകമ്മിറ്റി കൈക്കൊള്ളേണ്ട തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മില്‍ മൂപ്പിളമ പട്ടികയനുസരിച്ച് നേതാക്കളെ തീരുമാനിക്കുന്ന രീതിയില്ലെന്നും കാരാട്ട് പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം