തിരൂരിനെ കണ്ണൂരാക്കാന്‍ അനുവദിക്കില്ല; എസ്.ഡി.പി.ഐ

Wednesday February 5th, 2014
2

Sdpi kottakkalകോട്ടക്കല്‍: സി.പി.എമ്മുകാരുടെ അക്രമത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന എസ്.ഡി.പി.ഐ.പുറത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി റഈസിനെ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. തീരദേശ മേഖലയില്‍ അശാന്തി വിതച്ച് പാര്‍ട്ടി ഗ്രാമങ്ങള്‍ തീര്‍ക്കാമെന്ന സി.പി.എമ്മിന്റെ കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. എം.എസ്.എഫിലും മുസ്്‌ലിംലീഗിലും പ്രവര്‍ത്തിച്ചാണ് നിയമ വിദ്യാര്‍ഥിയായ റഈസ് എസ്.ഡി.പി.ഐയിലെത്തിയത്. സി.പി.എം എന്തിനാണ് റഈസിനെ ആക്രമിച്ചതെന്ന് ആ പാര്‍ട്ടിയുടെ നേതാക്കള്‍ വ്യക്തമാക്കണം. തീരദേശത്ത് സി.പി.എമ്മും മുസ്്‌ലിംലീഗും സംയുക്തമായി വളര്‍ത്തിയെടുക്കുന്ന അക്രമിക്കൂട്ടങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ സംയുക്തമായി തന്നെ അക്രമിക്കുകയാണ് ഇരുപാര്‍ട്ടികളും ചെയ്യുന്നതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. മുസ്്‌ലിംലീഗില്‍ നിന്നും സി.പി.എമ്മില്‍ നിന്നും എസ്.ഡി.പി.ഐ.യിലേക്കു വരുന്നവരെ അക്രമം കൊണ്ടു തടുക്കാനുള്ള ശ്രമം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.  മംഗലത്ത് എസ്.ഡി.പി.ഐ.പ്രവര്‍ത്തകന്‍ അബ്ദുലത്തീഫിനെ അക്രമിച്ച പ്രതികളെ പിടികൂടുന്നതില്‍ പോലിസ് കാണിച്ച അലംഭാവമാണ് പുറത്തൂരില്‍ റഈസിനെ അക്രമിക്കുന്നതിലെത്തിച്ചത്. പോലിസ് പക്ഷപാതിത്വം അവസാനിപ്പിച്ച് ഇരു സംഭവങ്ങളിലെയും പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം