തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരടക്കം സംസ്ഥാനത്ത് 11 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിൽ ഏഴും കോഴിക്കോട് രണ്ടും മലപ്പുറം, കോട്ടയം ജില്ലകളിൽ ഓരോരുത്തർക്ക് വീതവുമാണ് രോഗം.
രോഗം സ്ഥിരീകരിച്ച 11 ൽ അഞ്ചു പേർ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയും. കോഴിക്കോട് ജില്ലയിലെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ രണ്ട് ഹൗസ് സർജൻമാർക്കുമാണ് രോഗം. ഹൗസ് സർജൻമാർ കേരളത്തിന് പുറത്ത് നിന്ന് ട്രയിൻ മാർഗം വന്നവരാണ്. കണ്ണൂർ ജില്ലയിലെ നാലു പേർ ദുബൈയിൽ നിന്നും കോട്ടയത്തെ ഒരാൾ ആസ്ട്രേലിയയിൽ നിന്നും വന്നവരാണ്.
Also Read:
ഡൽഹി ആർ.എസ്.എസ് ഓഫീസിലെ നാല് പേർക്ക് കോവിഡ്