കോവിഡ് പ്രതിരോധം: സർക്കാറിനെ പ്രശംസിച്ച ഡി സി സി സെക്രട്ടറിയെ പുറത്താക്കി

Saturday May 23rd, 2020

മലപ്പുറം: കോവിഡിൽ സർക്കാരിനെ പ്രശംസിച്ച് രംഗത്തുവന്നതിന് മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് സസ്പെന്‍റ് ചെയ്തു. ടി.കെ.അലവിക്കുട്ടിക്കെതിരെയാണ് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അച്ചടക്ക നടപടിയെടുത്തത്. സംസ്ഥാന സര്‍ക്കാരിന്‍റെ കോവിഡ് പ്രവര്‍ത്തനങ്ങളുടെ മികവിനെ ചൂണ്ടിക്കാട്ടി അലവിക്കുട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പല മഹാമാരികളെയും ഫലപ്രദമായി നേരിടാനാകാതെ വികസിതരാജ്യങ്ങൾ പോലും വിറങ്ങലിച്ച്‌ നിൽക്കുമ്പോൾ കൊച്ചുകേരളം വളരെ സമർത്ഥമായി അതിനെ‌ നേരിടുകയാണെന്നും ഇതിൽ പൂർണമായ സഹകരണം കേരളത്തിലെ പ്രതിപക്ഷം നൽകിയിരുന്നെങ്കിൽ നാളെ ചരിത്രം അത് രേഖപ്പെടുത്തുമായിരുന്നുവെന്നുമാണ് അലവിക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്.

മുമ്പ് സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന അലവിക്കുട്ടി പിന്നീട് പാര്‍ട്ടി മാറി കോണ്‍ഗ്രസിലെത്തുകയായിരുന്നു. പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും പഴയ ബന്ധങ്ങള്‍ ഉപേക്ഷിക്കാതെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ നിരവധി സന്ദര്‍ഭങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ വി.വി പ്രകാശ് സസ്പെന്‍റ് നോട്ടീസില്‍ പറയുന്നു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് അലവിക്കുട്ടിയെ സസ്പെന്‍റ് ചെയ്തത്

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം