ഹൈദരാബാദിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത അഞ്ച് മലയാളികൾക്ക് കോവിഡ് 19

Friday May 22nd, 2020

ഹൈദരാബാദിൽ അഞ്ച് മലയാളികൾക്ക് കോവിഡ്. കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗബാധ. ശിവാജി നഗറിലായിരുന്നു മരണാനന്തര ചടങ്ങ്. മരിച്ചയാളുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഹൃദയാഘാതത്തെ തുടർന്ന് മെയ്‌ 17നാണ് കായംകുളം സ്വദേശി മരിച്ചത്. ഇദ്ദേഹം പനിക്ക് ചികിത്സ തേടിയിരുന്നെങ്കിലും കോവിഡ് പരിശോധന നടത്തിയിരുന്നില്ല.

ഇരുപതോളം പേരാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. തൃശൂർ, പത്തനംതിട്ട സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം