മഹാമാരിയുടെ നിഴലിൽ കരുതലോടെ ചെറിയ പെരുന്നാൾ

Sunday May 24th, 2020

കൊച്ചി: ഇസ്‍ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ഈദ് ഗാഹുകളും പള്ളികളിലെ നമസ്കാരങ്ങളും ഒന്നുമില്ലാത്ത പെരുന്നാള്‍ പുലരിയാണ് ഇത്തവണ. റമദാന്‍ 30 പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് ഈദുല്‍ ഫിത്വര്‍ എത്തുന്നത്.

ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ കടന്നെത്തുമ്പോള്‍ വിശ്വാസികള്‍ക്ക് ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ. ഈ ദുരിത കാലം നടന്നു കയറാന്‍ നാഥന്‍ തുണായകണമേയെന്ന്. വീടുകളില്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്നുള്ള പെരുന്നാള്‍ ആഘോഷത്തിനപ്പുറം മറ്റൊന്നുമില്ല. കുഞ്ഞിക്കൈകളില്‍ മൈലാഞ്ചി ചന്തം നിറഞ്ഞു. പുത്തനുടുപ്പുകളില്ല.

പരസ്പരം ആശ്ലേഷിച്ച് ഈദ് സന്ദേശങ്ങള്‍ കൈമാറുന്ന മനോഹരമായ കാഴ്ചകളില്ലാത്ത പെരുന്നാള്‍ ദിനമാണ് വിശ്വാസികള്‍ക്കിത്. സക്കാത്ത് വിഹിതം അര്‍ഹരായവര്‍ക്ക് നല്‍കി, ദുരിത കാലത്തില്‍ ശാരീരിക അകലം പാലിച്ചും മാനസികമായ ഒരുമയോടെയും കൈകോര്‍ക്കുകയാണ് വിശ്വാസികള്‍.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം