ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം കവിഞ്ഞു; മരണം രണ്ടേമുക്കാല്‍ ലക്ഷം

Saturday May 9th, 2020

വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം കവിഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,75,000 കടന്നു. ഇറ്റലിയില്‍ മരണം മുപ്പതിനായിരം കടന്നു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി. ബ്രസീലില്‍ 800 ല്‍ അധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും പുതുതായി 9000 ത്തില്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയില്‍ പതിനായിരത്തിലധികം പേര്‍ക്ക് കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതര്‍ 1,80,000 കടന്നു.

അമേരിക്കയിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു. രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. വെള്ളിയാഴ്ച മാത്രം അമേരിക്കയില്‍ മരിച്ചത് 1,600 ല്‍ അധികം പേരാണ്. വൈറ്റ് ഹൗസിലെ ജീവനക്കാര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നു. അതേസമയം ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 103 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 1886 ആയി. 3390 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 56,000 കവിഞ്ഞു.

English summary
Covid infections in the world exceed 40 lakh Kovid's death toll rises to 2,75,000 Death toll in Italy crosses 30,000 With this, Italy became the country with the highest number of deaths in the European Union. More than 800 people have died of Kovid in Brazil, and more than 9,000 have been confirmed by Kovid.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം