കോവിഡ് 19 ബാധിതരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു; മരണനിരക്ക് കുറയുന്നു

Monday April 20th, 2020

ലണ്ടന്‍: ലോകത്ത് കോവിഡ് 19 ബാധിതതരുടെ എണ്ണം 24 ലക്ഷം കടന്നു. യൂറോപ്പില്‍ മരണ നിരക്ക് കുറയുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് വ്യാപനം കുറഞ്ഞതോടെ ഇസ്രായേലും, ദക്ഷിണകൊറിയയും നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തി. അമേരിക്കയില്‍ മരണം നാല്‍പതിനായിരം കടന്നു. രോഗികകളുടെ എണ്ണം ഏഴര ലക്ഷം പിന്നിട്ടു. ഏറ്റവും മോശം അവസ്ഥ തരണം ചെയ്തതായി ഗവര്‍ണര്‍ ആന്‍ഡ്രു ക്വോമോ പറഞ്ഞു. എന്നാല്‍ ലോക്ഡൗണ്‍ പിന്‍വലിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ നിരവധി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ രംഗത്തെത്തി. രോഗ നിര്‍ണയ മാര്‍ഗങ്ങള്‍ വര്‍ദ്ധിപ്പിക്കാതെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്നും ഗവര്‍ണര്‍മാര്‍ വൈറ്റ് ഹൗസിന് മുന്നറിയിപ്പു നല്‍കി.

പോളണ്ടില്‍ ഇളവുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നാലെ കോവിഡ് രോഗികളുടെ എണ്ണം കൂടി. 24 മണിക്കൂറിനിടെ 545 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ശന മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് റമദാന്‍ നാളില്‍ പള്ളികളില്‍ ആരാധന നടത്താന്‍ പാകിസ്ഥാന്‍ അനുമതി നല്‍കി. അമേരിക്കയും യൂറോപ്പും കഴിഞ്ഞാല്‍ ടര്‍ക്കിയിലാണ് ലോകത്ത് കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 86ആയിരം പേര്‍. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലേക്ക് പോവുകയായിരുന്ന 1700 ഓളം കുടിയേറ്റക്കാരെ പനാമ സര്‍ക്കാര്‍ കാട്ടിനുള്ളിലെ ക്യാമ്പില്‍ പാര്‍പ്പിച്ചു. ലോകമാകെ ഇതുവരെ 1,65,000 പേര്‍ മരിച്ചതായാണ് കണക്ക്.

ആരാധനാലയങ്ങള്‍ക്കും കായിക മത്സരങ്ങള്‍ നടത്തുന്നതിനും ആണ് പ്രധാനമായും ദക്ഷിണ കൊറിയ ഇളവുകള്‍ ഏര്‍പ്പെടുത്തിയത്. അമേരിക്ക കഴിഞ്ഞാല്‍ കോവിഡ് കൂടുതല്‍ ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണ നിരക്ക് കുറയുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ക്ക് ക്ഷാമം ഉണ്ടെന്ന് ബ്രിട്ടന്‍ തുറന്ന് സമ്മതിച്ചു. ഒരിക്കല്‍ ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കണമെന്ന നിര്‍ദേശം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം. 16000ത്തിലേറെ പേര്‍ മരിച്ച ബ്രിട്ടനിലെ കെയര്‍ഹോമുകളില്‍ ഏഴായിരത്തിലധികം പേര്‍ മരിച്ചുണ്ടാകാം എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

ഫ്രാന്‍സില്‍ 19000 പേര്‍ മരിച്ചു. ഇവിടെ കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകള്‍ കണ്ട് തുടങ്ങിയെന്ന് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ് പറഞ്ഞു. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി നഴ്‌സിംഗ് ഹോമുകളില്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവരെ കാണാന്‍ തിങ്കളാഴ്ച മുതല്‍ സന്ദര്‍ശകരെ അനുവദിക്കും.

ലെബനനില്‍ സ്ഥിതി 15 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിനേക്കാള്‍ മോശമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഭാഗികമായി തുറന്നു. കോവിഡ് പശ്ചാത്തലത്തില്‍ പുറത്തു വിട്ട തടവുകാര്‍ക്ക് ഇറാന്‍ ഒരു മാസം കൂടി അവധി നീട്ടി നല്‍കി. അപകട സാധ്യത കുറഞ്ഞ ബിസിനസുകളും, ഫാക്ടറികളും വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കി. പക്ഷെ അല്‍ജീരിയ, മൊറോക്കോ, ക്രൊയേഷ്യ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ലോക്ഡൗണ്‍ നീട്ടി. നൈജീരിയന്‍ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് കോവിഡ് ബാധിച്ച് മരിച്ചു.

ലാറ്റിനമേരിക്കയില്‍ കോവിഡ് ബാധ ഒരു ലക്ഷം കടന്നു. ബ്രസീലിന് ശേഷം കോവിഡ് കൂടുതല്‍ ബാധിച്ചത് പെറുവിനെയാണ്. ഇതുവരെ 15000ത്തിലധികം പേര്‍ക്കാണ് പെറുവില്‍ കോവിഡ് സ്ഥിരീകരിച്ചു. 500 ലധികം പേര്‍ മരിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം