സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

Wednesday April 29th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായി. കൊല്ലത്ത് ആറുപേര്‍ക്കും തിരുവനന്തപുരം, കാസര്‍കോട് രണ്ടുപേര്‍ക്ക് വീതവുമാണ് പോസിറ്റീവായത്. കൊല്ലത്തുള്ള അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഒരാള്‍ ആന്ധ്രാപ്രദേശില്‍നിന്നും എത്തിയതാണ്. തിരുവനന്തപുരത്തെ ഒരാള്‍ തമിഴ്‌നാട്ടില്‍നിന്നും വന്നതാണ്. കാസര്‍കോട് രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് മൂന്നുപേര്‍ക്ക് വീതവും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് കോവിഡ് നെഗറ്റീവായത്. മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്ടെ ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്.

495 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 123 പേര്‍ ചികിത്സയിലുണ്ട്. 20,673 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 20,172 പേര്‍ വീടുകളിലും 51 പേര്‍ ആശുപത്രിയിലുമാണ്. 84 പേരെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 24,952 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 23,880 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹ്യ സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ ഇത്തരത്തില്‍ മുന്‍ഗണന പട്ടികയില്‍ നിന്ന് ശേഖരിച്ച 875 സാമ്പിളുകളില്‍ 801 എണ്ണം നെഗറ്റീവായി റിസള്‍ട്ട് വന്നു. കഴിഞ്ഞ ദിവസം പുനപരിശോധനക്ക് അയച്ച ഇടുക്കിയിലെ മൂന്നുപേര്‍ ഉള്‍പ്പെടെ 25 സാമ്പികളുടെ പരിശോധന ഫലം ഇനിയും വന്നിട്ടില്ല. കണ്ണൂരില്‍ 47 പേരാണ് ചികിത്സയിലുള്ളത്. കോട്ടയം 18, കൊല്ലം 15, ഇടുക്കി 14, കാസര്‍കോട് 13, തിരുവനന്തപുരം രണ്ട്, പത്തനംതിട്ട രണ്ട്, എറണാകുളം ഒന്ന്, പാലക്കാട് ആറ്, മലപ്പുറം ഒന്ന്, കോഴിക്കോട് അഞ്ച് ഇങ്ങനെയാണ് ജില്ലകളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം. തൃശൂര്‍, ആലപ്പുഴ, വയനാട് ജില്ലകളില്‍ ആരും വൈറസ് ബാധിച്ച് ചികിത്സയിലില്ല.
ഹോട്ട്‌സ്‌പോട്ടുകളില്‍ പുതുതായി രണ്ടു പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുത്തി. ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍, കാസര്‍കോട് അജാനൂര്‍ എന്നീ പഞ്ചയാത്തുകളാണ് അവ. സംസ്ഥാനത്ത് 102 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഇതില്‍ കണ്ണൂരില്‍ മാത്രം 28 എണ്ണം ഉണ്ട്. ഇടുക്കിയില്‍ 15 ഹോട്ട്‌സ്‌പോട്ടുകളുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം