സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19

Saturday April 25th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ഏഴ് പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോട്ടയത്തും കൊല്ലത്തും മൂന്നു പേര്‍ക്ക് വീതവും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കൊല്ലത്ത് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.

കോഴിക്കോട് (2), കണ്ണൂര്‍ (2), കാസര്‍കോഡ് (2), വയനാട് (1) ജില്ലകളിലാണ് പരിശോധനാ ഫലം നെഗറ്റീവായത്. ആകെ 457 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 116 പേര്‍ ചികിത്സയില്‍ തുടരുകയാണ്. സംസ്ഥാനത്ത് ആകെ 21,044 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതില്‍ 20580 പേര്‍ വീട്ടിലും 464 പേര്‍ ആശുപത്രിയിലുമാണ്. ശനിയാഴ്ച മാത്രം 132 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് ബാധിച്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന 84 കാരനായ കൂത്തുപറമ്പ് സ്വദേശി അബൂബക്കര്‍ രോഗമുക്തി നേടി. അദ്ദേഹത്തിന് വൃക്കരോഗം ഉള്‍പ്പടെ നിരവധി രോഗങ്ങളുണ്ടായിരുന്നു. ചികില്‍സിച്ച ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ആരോഗ്യ പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു.

കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തിന്റെ ഇടപെടല്‍ കേന്ദ്രം സംതൃപ്തിയോടെയാണ് കാണുന്നത്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിയുമായി ശനിയാഴ്ച വീഡിയോ കോണ്‍ഫറന്‍സിങ് വഴി കൂടിക്കാഴ്ച നടത്തി. തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ക്യാബിനറ്റ് സെക്രട്ടറി മുമ്പാകെ ചീഫ് സെക്രട്ടറി അവതരിപ്പിച്ചു. ഇക്കാര്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാമെന്ന് ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞു. പ്രവാസികളെ തിരികെയെത്തിക്കാന്‍ ക്രിയാത്മക ഇടപെടല്‍ ഉണ്ടാവുമെന്ന് വിദേശകാര്യ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അറിയിച്ചു.

ലോക്ക്ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ഇളവുകള്‍ ഹോട്ട് സ്‌പോട്ട് കേന്ദ്രങ്ങളല്ലാത്ത സ്ഥലങ്ങളില്‍ പ്രാവര്‍ത്തികമാക്കും. തുറക്കുന്ന സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കുകയും ജീവനക്കാരില്‍ പകുതിപേരെ മാത്രമെ ഉപയോഗിക്കാവൂ. റെഡ്‌സോണിലും ഇളവുകള്‍ ബാധമാകില്ല. റെഡ്സോണിലെ ഹോട്ട്സ്പോട്ടുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കും. ജില്ലാഅതിര്‍ത്തികളില്‍ പലയിടത്തും ഊട് വഴികള്‍ അടച്ചിട്ടുണ്ട്. അടച്ച വഴിയിലൂടെ യാത്രചെയ്യാന്‍ ശ്രമിക്കരുത്. യഥാര്‍ഥ വഴിയിലൂടെ മാത്രം പരിശോധനക്ക് വിധേയമായി യാത്ര ചെയ്യണം. തമിഴ്‌നാട് ലോക്ക്ഡൗണ്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം