സംസ്ഥാനത്ത് 12 പേര്‍ക്കു കൂടി കോവിഡ് 19; ആര്‍ക്കും രോഗമുക്തിയില്ല

Tuesday May 19th, 2020

തിരുവനന്തപുരം:സംസ്ഥാനത്ത് ചൊവ്വാഴ്ച 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് 1 വീതം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല. രോഗം പിടിപെട്ടവരെല്ലാം കേരളത്തിന് പുറത്തു നിന്നെത്തിയവരാണ്. വിദേശത്ത് നിന്ന് വന്ന നാലുപേര്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ എട്ടുപേര്‍. ആറുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ഓരോരുത്തരിലുമാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 642 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 142 പേര്‍ ചികിത്സയിലുണ്ട്. 72000 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 71545 പേരും ആശുപത്രികളില്‍ 455 പേരും നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 33 ആയി

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം