ചരിത്രം ആവര്‍ത്തിച്ച് പെറുവിന്റെ കൈ ഗോള്‍; മഞ്ഞപ്പട പുറത്ത്

Monday June 13th, 2016

peru brazil hand goalകാലിഫോര്‍ണിയ: മറഡോണയുടെ ദൈവത്തിന്റെ കൈ ഗോള്‍ പിറന്ന് 30 വര്‍ഷങ്ങള്‍ക്കു ശേഷം ലോക ചാമ്പ്യന്‍മാരായ ബ്രസീലിന് വിനയായി മറ്റൊരു കൈ ഗോള്‍. മോശം ഫോമിനൊപ്പം നിര്‍ഭാഗ്യവും പിന്തുടര്‍ന്ന് പിടകൂടിയപ്പോള്‍ കോപ്പ അമേരിക്കയുടെ ശതാബ്ദി ടൂര്‍ണമെന്റില്‍ നിന്ന് ക്വാര്‍ട്ടര്‍ കാണാതെ ബ്രസീല്‍ പുറത്തായി. നിര്‍ണായകമായ മത്സരത്തില്‍ പെറുവിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റാണ് കാനറികള്‍ പുറത്തായത്.

മത്സരത്തിന്റെ എഴുപത്തിയഞ്ചാം മിനിട്ടില്‍ റൂയിഡിയാസാണ് പെറുവിന്റെ വിജയഗോള്‍ നേടിയത്. റഫറിയുടെ വിവാദമായ തീരുമാനത്തിലാണ് പെറുവിന്റെ ഗോള്‍ പിറന്നത്. റൂയിഡിയാസിന്റേത് ഹാന്‍ഡ് ബോള്‍ ആയിരുന്നു എന്നത് വ്യക്തമായിരുന്നു.

അവസരങ്ങള്‍ മുതലാക്കാഞ്ഞതാണ് ബ്രസീലിന് വിനയായത്. ബ്രസീലിന്റെ പെരുമയില്‍ പേടിക്കാതെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച പെറു മഞ്ഞക്കിളികളെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിക്കുകയായിരുന്നു. പെറുവിന്റെ പ്രതിരോധനിര ഉറച്ചു നിന്നപ്പോള്‍ ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ വലയിലെത്താതെ തട്ടിമടങ്ങുകയായിരുന്നു.

ടൂര്‍ണമെന്റില്‍ തങ്ങളുടെ മഹിമയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ദുംഗയുടെ ടീമിന് സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് സമനിലയില്‍ പിരിഞ്ഞ ബ്രസീല്‍ രണ്ടാം മത്സരത്തില്‍ ദുര്‍ബ്ബലരായ ഹെയ്തിയ്ക്ക് എതിരെയാണ് വിജയം നേടിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം