കോണ്‍ഗ്രസ് നേതാവിനെ അക്രമിച്ച് ജനനേന്ദ്രിയം വെട്ടിമുറിച്ചു

Friday September 15th, 2017


തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവിന് നേരെ അജ്ഞാതരുടെ ആക്രമണം. കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി സജികുമാറിന് നേരെയാണ് ആക്രമണം. വീട്ടില്‍ അതിക്രമിച്ചുകയറിയ ആറംഗ സംഘം സജികുമാറിനെ ആക്രമിക്കുകയായിരുന്നു. കൈകാലുകള്‍ക്കും ജനനേന്ദ്രിയത്തിനും പരിക്കേറ്റ സജികുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. സ്‌കൂട്ടറുകളിലെത്തിയ ആറംഗ സംഘം വീട്ടില്‍ അതിക്രമിച്ചുകയറി സജികുമാറിനെ മര്‍ദ്ദിക്കുകയായിരുന്നു. കമ്പിവടികൊണ്ട് കൈകാലുകള്‍ അടിച്ചൊടിച്ച ശേഷം വെട്ടുകയായിരുന്നു. ജനനേന്ദ്രിയത്തിനും മാരകമായി വെട്ടേറ്റിട്ടുണ്ട്.
മാതാപിതാക്കളുടെ നിലവിളികേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ സജികുമാറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്തുനിന്ന് അക്രമികളുടേതെന്ന് കരുതുന്ന രണ്ട് ആക്ടീവ സ്‌കൂട്ടര്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ മാറനല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം