കൊക്കൂണ്‍ 2018നു തിളക്കമേകാന്‍ ഫഹദ്-നസ്രിയ ദമ്പതികളും

Wednesday September 19th, 2018
2

കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ ടെക്കികളെ ആവേശത്തിലാക്കി താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. കൊക്കൂണ്‍ 2018ന്റെ പ്രചാരണത്തിനാണ് ഭാര്യയെ ചേര്‍ത്തുപിടിച്ച് ഫഹദ് ഫാസില്‍ ഇന്‍ഫോ പാര്‍ക്കിലെ വേദിയില്‍ എത്തിയത്. കേരള പൊലീസ്, ജിടെക്, ഐടി മിഷന്‍ എന്നിവയുടെ പിന്തുണയോടെ സൊസൈറ്റി ഫോര്‍ ദി പൊലീസിങ് ഓഫ് സൈബര്‍ സ്‌പേസ് (പോളിസിബ്), ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷന്‍ (ഇസ്ര) എന്നിവ സംയുക്തമായാണ് കൊക്കൂണിന്റെ 11 ാം പതിപ്പ് സംഘടിപ്പിക്കുന്നത്.

സൈബര്‍ സുരക്ഷയുടെ പ്രാധാന്യമേറി വരുന്ന കാലത്തു തന്നെയാണ് രാജ്യാന്തര സമ്മേളനമായ കൊക്കൂണിന് വേണ്ടി നാടൊരുങ്ങുന്നതെന്ന് എറണാകുളം റേഞ്ച് ഐജി വിജയ് സാഖറേ പറഞ്ഞു. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടിലിരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കുമായിരുന്നില്ല. സാങ്കേതിക വിദ്യ വിരല്‍ തുമ്പില്‍ എത്തുന്ന കാലത്ത് സൈബര്‍ സുരക്ഷ സംബന്ധിച്ച് നമ്മള്‍ ഏറെ ശ്രദ്ധിക്കാനുണ്ട്. കൊക്കൂണ്‍ പോലെയുള്ള സെമിനാറുകള്‍ ഒരനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിറഞ്ഞ ഹര്‍ഷാരവത്തിനിടെ ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്ന് കൊക്കൂണിന്റെ ടീസര്‍ വീഡിയോ പ്രകാശനം ചെയ്തു. സൈബര്‍ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പ്രശസ്തമായ രാജ്യാന്തര സമ്മേളനത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയേറെ അഭിമാനമുണ്ടെന്ന് ഇരുവരും പറഞ്ഞു. കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എം പി ദിനേശ്, ജിടെക് സെക്രട്ടറി ദിനേശ് തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.

കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഒക്ടോബര്‍ 5, 6 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. സൈബര്‍ മേഖലയിലുള്ളവര്‍ക്ക് പുറമെ വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും പ്രത്യേകം ക്ലാസുകളും കൊക്കൂണിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. കൊക്കൂണില്‍ സൈബര്‍ വിദഗ്ധരടക്കം രണ്ടായിരത്തോളം പേരാണ് പങ്കെടുക്കുക.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം