നാലാം വാർഷികത്തിൽ സർക്കാറിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

Monday May 25th, 2020

തിരുവനന്തപുരം: നാലാം വാര്‍ഷികത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി. അഞ്ച് വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട പല പദ്ധതികളും നാല് വര്‍ഷം പൂര്‍ത്തിയാക്കി. നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും പിണറായി പറഞ്ഞു.

കേരളം ലോകത്തിലെ ഏറ്റവും സുരക്ഷിതമായി ഇടമായി മാറി. കോവിഡ‍് പ്രതിസന്ധി തീരുമ്പോള്‍ പുതിയ സാധ്യതകള്‍ വരും. ഈ സാമ്പത്തിക വര്‍ഷം 15 ശതമാനം ചെലവ് വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വ്യവസായങ്ങളെ കേരളത്തിലേക്ക് എത്തിക്കാൻ പദ്ധതി തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് 4 കേന്ദ്രങ്ങളിൽ ലോജിസ്റ്റിക് പാർക്കുകൾ ആരംഭിക്കും. വിവിധ രാജ്യങ്ങളിലെ വ്യവസായ സംരംഭകരെ ആകർഷിക്കാൻ വിവിധ എംബസികളുമായി ബന്ധപ്പെട്ട് വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം