പിന്‍വാതിലിലൂടെ ഫാസിസം വരുന്നത് കലാകാരന്‍മാര്‍ തടയണമെന്ന് മുഖ്യമന്ത്രി

Tuesday January 17th, 2017
2

കണ്ണൂര്‍: ഫാഷിസം പിന്‍വാതില്‍വഴി കടന്നുവരുന്നതിനെ കലാകാരന്മാര്‍ തടയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 57-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് ചെയ്യുന്ന കലാകാരന്മാര്‍ രാജ്യംവിടണമെന്നാണ് ഇവര്‍ പറയുന്നത്. യോജിക്കാത്ത പാട്ടുപാടാന്‍ അനുവദിക്കുന്നില്ല. അംഗീകരിക്കാനാവാത്ത ചിന്തകള്‍ പങ്കുവെക്കരുത്. ഇതെല്ലാം ജനാധിപത്യം നേരിടുന്ന വെല്ലുവിളികളാണ്.

ദാഭോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി എന്നിവര്‍ ആവിഷ്‌കാരത്തിന്റെ പേരില്‍ കൊല്ലപ്പെട്ടു. ചിത്രകാരന്‍ എം.എഫ്. ഹുസൈന് രാജ്യംവിടേണ്ടിവന്നു. ഗുലാം അലിക്ക് പാട്ടും പെരുമാള്‍ മുരുകന് എഴുത്തും നിര്‍ത്തേണ്ടിവന്നു. കമല്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ ഭീഷണി നേരിടുന്നു. എം.ടി വാസുദേവന്‍ നായരും ഇത്തരം ഭീഷണിയുടെ ഇരയാണ് മുഖ്യമന്ത്രി പറഞ്ഞു.
സമഗ്രമായ വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ ഭാഗമായി കലയും സാഹിത്യവും ഉള്‍പ്പെടെ കരിക്കുലം ചിട്ടപ്പെടുത്തുന്നുണ്ട്. പണക്കൊഴുപ്പിന്റെ മേളകളാകുന്നുവെന്ന പരാതി പരിഹരിക്കാനാണ് ഗ്രേഡിങ് സമ്പ്രദായം ഏര്‍പ്പെടുത്തിയത്. തിലകവും പട്ടവും ഒഴിവാക്കിയതും ഇത്തരം പ്രവണത ഒഴിവാക്കാനാണ്. മാന്വല്‍ പരിഷ്‌കരണവും അതിന്റെ ഭാഗമായാണ്. ഇനിയും പരിഷ്‌കരണം വേണ്ടിവരും. ഇതെല്ലാമായിട്ടും ഇപ്പോഴും ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. വിവാദങ്ങളും പരാതികളും ഒഴിവാക്കണം. സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ധര്‍മമാണ് കല നിര്‍വഹിക്കുന്നതെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം