സി കെ ജാനു ബിജെപി സ്ഥാനാര്‍ഥി

Tuesday April 5th, 2016
2

CK Januസുല്‍ത്താന്‍ ബത്തേരി: ആദിവാസി ഗോത്രമഹാ സഭ അധ്യക്ഷ സി കെ ജാനു സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. ജാനുവിനെ മത്സര രംഗത്തിറക്കാന്‍ ബിജെപി നടത്തിയ ശ്രമം വിജയിച്ചതായാണ് സൂചന. അതേസമയം, ആദിവാസി ഗോത്രമഹാസഭയോ ജനാധിപത്യ ഊരു വികസന മുന്നണിയോ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അറിയിച്ച് മുന്നണി കോ ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍ രംഗത്തു വന്നു.

സി കെ ജാനു മത്സരിച്ചാല്‍ ഒരു തരത്തിലും പിന്തുണ നല്‍കില്ലെന്ന് ഗീതാനന്ദന്‍ പ്രതികരിച്ചു. ജാനു ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണ്. ബത്തേരി ഒഴിച്ച് ബാക്കി രണ്ട് മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബത്തേരിയില്‍ ജാനു മത്സരിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. ഇടതുവലത് മുന്നണികളുമായി ചര്‍ച്ചകള്‍ക്കില്ലെന്നും ബിജെപിയുമായി സഹകരിക്കാമെന്നും ജാനു നേരത്തെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം