മസ്ജിദുല്‍അഖ്‌സയിലെ കുട്ടികളുടെ ലൈബ്രറി ശ്രദ്ധേയമാകുന്നു

Thursday February 9th, 2017
2

ഖുദ്‌സ്: മസ്ജിദുല്‍ അഖ്‌സയിലെ കുട്ടികളുടെ ലൈബ്രറി ശ്രദ്ധേയമാകുന്നു. കുട്ടികളില്‍ വായനാശീലം വളര്‍ത്തുക, സമയം പ്രയോജനപ്രദമായി ചെലവഴിക്കുന്നതിന് അവരെ സഹായിക്കുക എന്നീ ഉദ്ദേശ്യലക്ഷങ്ങളോ ഒരു വര്‍ഷം മുമ്പാണ് മസ്ജിദുല്‍ അഖ്‌സയില്‍ കുട്ടികളുടെ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ അവിടെ എണ്‍പതിനായിരത്തോളം പുസ്തകങ്ങളുണ്ടെന്നു ലൈബ്രേറിയന്‍ റസാന്‍ ശരീഫ് പറയുന്നത്. അവയെല്ലാം തന്നെ കുട്ടികളെ ഉദ്ദേശിച്ചുള്ളതാണെന്നതാണ് പ്രധാന സവിശേഷത. കുട്ടികളില്‍ വായിക്കാനുള്ള ത്വര ഉണ്ടാക്കുകയും അതിലവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്ന നിരവധി പുസ്തകങ്ങള്‍ അവിടെയുണ്ട്. കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള സൗകര്യങ്ങളും ലൈബ്രറിയില്‍ തന്നെയുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. നേരത്തെ കുട്ടികള്‍ക്കിടയില്‍ ലൈബ്രറിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ലെങ്കിലും പിന്നീട് ജീവനക്കാരുടെ ഭാഗത്തു നിന്നും വായനക്കുള്ള പരിശീലനവും പ്രോത്സാഹനവും ഉണ്ടായതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒഴിവുകാലങ്ങളില്‍ മക്കളെ ഇവിടേക്ക് പറഞ്ഞയക്കുന്ന നിരവധി രക്ഷിതാക്കളുണ്ടെന്നും ലൈബ്രേറിയന്‍ കൂട്ടിചേര്‍ത്തു.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം