മരിച്ചെന്നു കരുതിയ കുഞ്ഞ്‌ സംസ്‌കാരത്തിനിടെ കരഞ്ഞു

Friday November 22nd, 2013

Baby handബീജിങ്‌: മരിച്ചെന്നു കരുതി സംസ്‌കാരചടങ്ങുകള്‍ നടക്കുന്നതിനിടെ കരഞ്ഞ കുഞ്ഞ്‌ അത്ഭുതകരമായി രക്ഷപ്പെട്ടു. കിഴക്കന്‍ ചൈനയിലാണ്‌ സംഭവം. ഗുരുതര രോഗം ബാധിച്ചു മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞാണ്‌ ജീവിതത്തിലേക്കു തിരിച്ചു വന്നത്‌. ഒരു മാസം പ്രായമുള്ള കുഞ്ഞാണ്‌ ആര്‍ഹുയി പ്രവിശ്യയിലെ സെമിത്തേരിയില്‍ നിന്നു രക്ഷപ്പെട്ടു ജീവിതത്തിലേക്കു തിരിച്ചു നടന്നത്‌. ഇവിടെയുള്ള ശിശു ചികില്‍സാ കേന്ദ്രത്തിലെ ഡോക്ടര്‍മാരാണ്‌ കുഞ്ഞ്‌ മരിച്ചെന്നു വിധിയെഴുതിയത്‌. ജനനം മുതല്‍ ഗുരുതരമായ രോഗാവസ്ഥയില്‍ ചികില്‍സയിലായിരുന്നു കുട്ടി. മരിച്ചെന്നു പ്രഖ്യാപിച്ചതോടെ മരണ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിയ ശേഷം രക്ഷിതാക്കള്‍ സംസ്‌കാര കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ശവസംസ്‌കാര ചടങ്ങിനിടെ കുട്ടി കരയുന്നതായി ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു. ജീവന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ അടിയന്തര ചികില്‍സക്കു വിധേയമാക്കിയിരിക്കുകയാണിപ്പോള്‍. ചൈനീസ്‌ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവാണ്‌ ഇക്കാര്യം പുറത്തു വിട്ടത്‌.

Tags: , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം