പൊതുസ്ഥലത്ത് മാസ്‌ക്ക് ധരിക്കാതെ ചീഫ് സെക്രട്ടറിയുടെ നിയമലംഘനം

Friday May 1st, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടും പൊതുയിടത്തില്‍ മാസ്‌ക് ധരിക്കാതെ ചീഫ് സെക്രട്ടറി ടോം ജോസ്. വെള്ളിയാഴ്ച ഉച്ചക്ക് മാധ്യമങ്ങളെ കാണുമ്പോഴാണ് അദ്ദേഹം മാസ്‌ക് ധരിക്കാതെ എത്തിയത്. വ്യാഴാഴ്ച മുതലാണ് സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ച് എത്തിയപ്പോഴാണ് ചീഫ് സെക്രട്ടറിയുടെ നിയമലംഘനം. ചട്ടലംഘനത്തിന് ആദ്യം 200 രൂപയും ആവര്‍ത്തിച്ചാല്‍ 5000 രൂപയുമാണ് പിഴ. വ്യാഴാഴ്ച മാസ്‌ക്ക് ഇല്ലാത്തതിന്റെ പേരില്‍ 954 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാല്‍ ഇന്ത്യന്‍ ശിക്ഷ നിയമം 290 പ്രകാരം കേസെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുള്ള മാസ്‌ക്, തോര്‍ത്ത്, തുവാല എന്നിവ ഉപയോഗിക്കാവുന്നതാണ്.

പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബ്രേക്ക് ദ ചെയിന്‍ പദ്ധതിയുടെ രണ്ടാം ഘട്ടം തുപ്പല്ലേ തോറ്റുപോകും എന്ന പേരില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യാഴാഴ്ച പ്രഖ്യാപിച്ചതുമാണ്. ഇതിനിടെയാണ് ചീഫ് സെക്രട്ടറിയുടെ പരസ്യമായ നിയമലംഘനം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം