സംസ്ഥാനത്ത് രണ്ട് പേര്‍ക്കു കൂടി കോവിഡ് 19; രണ്ടുപേരും വിദേശത്ത് നിന്ന് വന്നവര്‍

Saturday May 9th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാള്‍ കോഴിക്കോടും അടുത്തയാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായില്‍ നിന്നും കോഴിക്കോട്ടേക്ക് വന്ന വിമാനത്തിലും അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും ഉണ്ടായിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ നെഗറ്റീവായി. ഇതുവരെ 505 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 17 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 23930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 23,596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 36648 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 36002 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുന്‍ഗണനാ വിഭാഗത്തിലെ 3475 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3231 എണ്ണം നെഗറ്റീവായി. ഇതെല്ലാം സൂചിപ്പിക്കുന്നത് നമ്മുടെ ഇടപെടലും പ്രതിരോധവും കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനത്ത് നിന്ന് വരുന്നവരും അവര്‍ക്ക് വേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങളും പൂര്‍ണ്ണ ജാഗ്രതയോടെ തുടരണം. ലോകത്ത് എവിടെ കുടുങ്ങിയ കേരളീയരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള തയ്യാറെടുപ്പാണ് സര്‍ക്കാര്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരുമായി നിരന്തരണം ആശയവിനിമയം നടത്തിയാണ് നാം മുന്നോട്ട് പോകുന്നത്. വിദേശത്ത് നിന്ന് വരുന്നവരുടെ മുന്‍ഗണനാ ക്രമം തയ്യാറാക്കുന്നതും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുന്നതും യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതും ചിലവീടാക്കുന്നതും കേന്ദ്രസര്‍ക്കാരാണ്.

നാട്ടിലെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാനമാണ്. കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സൗകര്യം ഒരുക്കാന്‍ ജില്ലകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പ്രവാസികളെ വിമാനത്താവളത്തിലെ വൈദ്യ പരിശോധനക്ക് ശേഷം കെഎസ്ആര്‍ടിസി ബസില്‍ പ്രത്യേക കേന്ദ്രത്തില്‍ എത്തിക്കുന്നുണ്ട്. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടര്‍ വീതം വൈദ്യ സഹായത്തിനായി ഉണ്ട്. ഇവയുടെ നടത്തിപ്പ് ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. മേല്‍നോട്ടത്തിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഏപ്രില്‍ ഒന്ന് മുതല്‍ 13.45 കോടി അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

 

English summary
Chief Minister Pinarayi Vijayan said Kovid had confirmed to two persons in the state on Saturday. Both were diagnosed with the disease and came from abroad. One is being treated in Kozhikode and the other in Kochi. Those who were on the flight from Dubai to Kozhikode on the 7th and the flight from Abu Dhabi to Kochi were confirmed. A person who was diagnosed with the disease and treated at Idukki has now become a negative

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം